Join Whatsapp Group. Join now!
Aster MIMS 10/10/2023

മോഷണം തടയാന്‍ ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ച സി സി ടി വി ക്യാമറ നോക്കുകുത്തി

മോഷണം പതിവായ തോയമ്മല്‍ ജില്ലാ ആശുപത്രിയില്‍ മോഷ്ടാക്കളെയും സാമൂഹ്യ വിരുദ്ധരെയും കണ്ടെത്താന്‍ സ്ഥാപിച്ച സിസിടിവി ക്യാമറ നോക്കുകുത്തിയായി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ Kasaragod, Kerala, Kanhangad, Robbery, hospital, CCTV camera blinded.
കാഞ്ഞങ്ങാട്: (www.kasargodvartha.com 02/08/2015) മോഷണം പതിവായ തോയമ്മല്‍ ജില്ലാ ആശുപത്രിയില്‍ മോഷ്ടാക്കളെയും  സാമൂഹ്യ വിരുദ്ധരെയും കണ്ടെത്താന്‍ സ്ഥാപിച്ച സിസിടിവി ക്യാമറ നോക്കുകുത്തിയായി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പതിനഞ്ചിലേറെ മോഷണങ്ങള്‍ ആശുപത്രിയില്‍ നടന്നു. പക്ഷെ ഒരു കള്ളനെ പോലും പിടികൂടാനായിട്ടില്ല. ക്യാമറയില്‍ കള്ളന്റെ ദൃശ്യങ്ങള്‍ പതിഞ്ഞില്ല.

ഏതാനും മാസം മുമ്പാണ് സിസിടിവി ക്യാമറകള്‍ ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചത്. ജില്ലാ ആശുപത്രിയുടെ തൊട്ടടുത്ത പേവാര്‍ഡുമെല്ലാം സിസിടിവി ക്യാമറയുടെ നിരീക്ഷണത്തിലാണെന്നായിരുന്നു അറിയിപ്പ്. ഇത് സംബന്ധിച്ച് ജില്ലാ ആശുപത്രിയുടെ എല്ലാ ഭാഗത്തും ബോര്‍ഡുകളും സ്ഥാപിച്ചു. മൂന്നോ നാലോ ക്യാമറകള്‍ മാത്രമാണ് ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ളത്.

ഇത് ജില്ലാ ആശുപത്രിയുടെ നാലിലൊന്ന് ഭാഗം പോലും നിരീക്ഷിക്കാന്‍ പര്യാപ്തമല്ല. കഴിഞ്ഞ ദിവസം പേ വാര്‍ഡില്‍ അഡ്മിറ്റായരോഗിക്ക് കൂട്ടിരിക്കാനെത്തിയ വീട്ടമ്മയുടെ കഴുത്തില്‍ നിന്നും രണ്ടരപവന്‍ മാല നഷ്ടപ്പെട്ടിരുന്നു.

Related News:
ആശുപത്രിയില്‍ വീട്ടമ്മയുടെ മാല കവര്‍ന്ന സംഭവം; ജീവനക്കാരെ ആക്രമിക്കാന്‍ മുതിര്‍ന്ന മകളുടെ ഭര്‍ത്താവിനെതിരെ കേസ്

ആശുപത്രിയിലെ കവര്‍ച്ച; ജീവനക്കാര്‍ പോലീസ് നിരീക്ഷണത്തില്‍

ആശുപത്രിയില്‍ വൈദ്യുതി നിലച്ചപ്പോള്‍ കവര്‍ച്ച; പ്രസവിച്ച മകളെ പരിചരിക്കാനെത്തിയ മാതാവിന്റെ മാല കവര്‍ന്നു

Kasaragod, Kerala, Kanhangad, Robbery, hospital, CCTV camera blinded.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment