city-gold-ad-for-blogger
Aster MIMS 10/10/2023

ചെവി പരിശോധനാ ഉപകരണം കൊണ്ട് 99 കാരിയുടെ മുഖത്ത് കുത്തി; ഡോക്ടര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 02/08/2015) കടുത്ത ചെവിവേദനയെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ക്ലിനിക്കിലെത്തിയ 99 കാരിയുടെ മുഖത്തും തലയ്ക്കും ഡോക്ടര്‍ ചെവിപരിശോധനാ ഉപകരണം കൊണ്ട് കുത്തിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍ ജയാനന്ദനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. മാവുങ്കാല്‍ കോട്ടപ്പാറയിലെ സാവിത്രി അന്തര്‍ജനമാണ് ഡോക്ടറുടെ അക്രമത്തിനിരയായത്. മകന്‍ ശ്രീരാമന്‍ നമ്പൂതിരിക്കൊപ്പമാണ് 99കാരിയായ സാവിത്രി അന്തര്‍ജനം ചെവിപരിശോധനയ്ക്കായി ഇ എന്‍ ടി  സ്‌പെഷ്യലിസ്റ്റ് ജയാനന്ദയുടെ ക്ലിനിക്കിലെത്തിയത്.

പരിശോധനയ്ക്കിടെ പെട്ടെന്ന് പ്രകോപിതനായ ഡോക്ടര്‍ സാവിത്രി അന്തര്‍ജനത്തിന്റെ മുഖത്തും തലയ്ക്കും ചെവിപരിശോധനാ ഉപകരണം കൊണ്ട് കുത്തുകയും അടിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതേ തുടര്‍ന്ന് ഇവര്‍ മറ്റൊരു ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. ഡോക്ടര്‍ക്കെതിരെ ശ്രീരാമന്‍ നമ്പൂതിരിയാണ് പോലീസില്‍ പരാതി നല്‍കിയത്.
ചെവി പരിശോധനാ ഉപകരണം കൊണ്ട് 99 കാരിയുടെ മുഖത്ത് കുത്തി; ഡോക്ടര്‍ക്കെതിരെ കേസ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL