city-gold-ad-for-blogger
Aster MIMS 10/10/2023

ഡല്‍ഹിയിലെത്തുമ്പോള്‍ കോണ്‍ഗ്രസും സിപിഎമ്മും ഒറ്റപാര്‍ട്ടിയായി മാറുന്നു: ദക്ഷിണകന്നഡ എം.പി നളിന്‍കുമാര്‍ കട്ടീല്‍

കാസര്‍കോട്: (www.kasargodvartha.com 31/08/2015) കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ജനങ്ങളെ കബളിപ്പിച്ച് വോട്ടുവാങ്ങി വിജയിച്ച് ഡല്‍ഹിയിലെത്തുമ്പോള്‍ ഒരു പാര്‍ട്ടിയായി മാറുകയാണെന്ന് ദക്ഷിണകന്നഡ എം.പി നളീന്‍കുമാര്‍ കട്ടീല്‍ പറഞ്ഞു. ബിജെപി കാസര്‍കോട് നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന സിപിഎം നിലനില്‍പ്പിനുവേണ്ടി ആദര്‍ശം ബലികഴിച്ചിരിക്കുകയാണ്. ഇരു മുന്നണികളും കേരളം മാറി മാറി ഭരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്താതെ നരേന്ദ്ര മോഡി സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളെ കുറ്റം പറയുകയാണ് ചെയ്യുന്നത്. കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടേയും, കാര്‍ഷിക പ്രശ്‌നങ്ങളുടേയും പരിഹാരത്തിനായി കേരളത്തിലെ എംപിമാരെ കൂട്ടി കേന്ദ്രമന്ത്രിയെ കാണാന്‍ അവസരം ഉണ്ടാക്കിക്കൊടുത്തതായും അദ്ദേഹം പറഞ്ഞു.

ഉഡുപ്പി, കുന്താപുരം ദേശീയപാതയുടെ പണികള്‍ പൂര്‍ത്തിയാകുമ്പോഴും കേരളത്തില്‍ ഇതുവരെയായും ഒരുതരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍ സാധിച്ചിട്ടില്ല. കേരളത്തിലെ ജനങ്ങളെല്ലാം തന്നെ ബിജെപിയെ സ്വീകരിക്കുന്ന കാഴ്ചയാണ് കാണുന്നത്. സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. കേരളം കാവിമയമാകാന്‍ അധികനാള്‍ വേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക രാജ്യങ്ങള്‍ പോലും ഭാരതത്തെ അംഗീകരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്നും നളീന്‍കുമാര്‍ കട്ടീല്‍ കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന സമിതിയംഗം പി. രമേഷ്, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.ആര്‍ സുനില്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി. നായ്ക്, ദേശീയ സമിതിയംഗം എം. സഞ്ജീവഷെട്ടി, യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ വിജയകുമാര്‍റൈ, ബിജെപി ജില്ലാ പ്രസിഡണ്ട് പി. സുരേഷ്‌കുമാര്‍ ഷെട്ടി, രാമപ്പ മഞ്ചേശ്വരം, ജി. ചന്ദ്രന്‍, ശൈലജഭട്ട്, ശിവകൃഷ്ണ ഭട്ട്, ചന്ദ്രശേഖരന്‍, പുല്ലൂര്‍ കുഞ്ഞിരാമന്‍, ഹരിചന്ദ്ര മഞ്ചേശ്വരം, മാധവന്‍ മാഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഹരീഷ് നാരംപാടി സ്വാഗതം പറഞ്ഞു.

ഡല്‍ഹിയിലെത്തുമ്പോള്‍ കോണ്‍ഗ്രസും സിപിഎമ്മും ഒറ്റപാര്‍ട്ടിയായി മാറുന്നു: ദക്ഷിണകന്നഡ എം.പി നളിന്‍കുമാര്‍ കട്ടീല്‍

Keywords : CPM, Kasaragod, Kerala, BJP, Programme, Inauguration, Kerala, Narendra Modi, Naleen Kumar Kateel. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL