Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂരുവിലെ സദാചാര പോലീസ് മര്‍ദനം: അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു

അന്യമതത്തില്‍ പെട്ട പെണ്‍കുട്ടിയോട് സംസാരിച്ചെന്നാരോപിച്ച് യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായ 13 പേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എന്നാല്‍ Youth, Assault, Police, Arrest, Accuse, Remand, Court, Women
മംഗളൂരു: (www.kasargodvartha.com 26/08/2015) അന്യമതത്തില്‍ പെട്ട പെണ്‍കുട്ടിയോട് സംസാരിച്ചെന്നാരോപിച്ച് യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായ 13 പേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എന്നാല്‍ അറസ്റ്റിലായവരില്‍ ഒരാളുടെ പേര് വിവരം മാത്രമാണ് പോലീസ് പുറത്തുവിട്ടത്. ബജ്‌റംഗ് ദള്‍, വി.എച്ച്.പി പ്രവര്‍ത്തകരുള്‍പെടെയുള്ളവരാണ് പിടിയിലായത്.

മര്‍ദിച്ച സംഭവത്തില്‍ പിടിയിലായ കിഷന്‍ എന്നയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി സിറ്റി പോലീസ് കമ്മീഷണര്‍ എസ് മുരുകന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സംഭവം നടന്ന ശേഷം വാട്ട്‌സ് ആപ്പിലും ഫേസ്ബുക്കിലും പ്രചരിച്ച ഫോട്ടോകളില്‍ നിന്നും, വീഡിയോകളില്‍ നിന്നുമാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു.

കലാപമുണ്ടാക്കാന്‍ ശ്രമിക്കുക, വധിക്കാന്‍ ശ്രമിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കേസുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ 24 ന് വൈകിട്ട് അഞ്ചരയ്ക്ക് നഗരത്തിലെ അത്താവര്‍ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. അരമണിക്കൂറോളം യുവാവിനെ തടഞ്ഞുവയ്ക്കുകയും വിവസ്്ത്രനാക്കി മര്‍ദിക്കുകയുമായിരുന്നു. യുവാവിന്റെ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടി ആവശ്യപ്പെട്ടതനുസരിച്ച് എം.ടി.എമ്മില്‍ നിന്നും പണമെടുത്ത്് നല്‍കാനെത്തിയതായിരുന്നു. ഇതിനിടയിലാണ് യുവാവ് സദാചാര പോലീസിന്റെ മര്‍ദനത്തിനിരയായത്.

യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വാട്ട്‌സ് ആപ്പിലും ഫേസ്ബുക്കിലും പ്രചരിപ്പിച്ചിരുന്നു. പ്രദേശിക ചാനലിലും സംഭവം ദൃശ്യമായതോടെയാണ് പാണ്ഡേശ്വരം പോലീസെത്തി യുവാവിനെ മോചിപ്പിച്ചത്. അതിനിടെ യുവാവ് തന്നെ ബ്ലാക്ക് മെയില്‍ ചെയ്തതായി പെണ്‍കുട്ടി പിന്നീട് പരാതി നല്‍കിയത് കേസില്‍ വഴിത്തിരിവായി. എന്റെ സഹപ്രവര്‍ത്തകനായ യുവാവ് എന്നെ കാറിലേയ്ക്ക് വലിച്ചിഴക്കുകയായിരുന്നു. എന്റെ നിലവിളി കേട്ടാണ് ഒരു സംഘം ഓടിയെത്തിയതെന്നും യുവതി പറയുന്നു.

Attavar incident: Accused remanded

Keywords: Youth, Assault, Police, Arrest, Accuse, Remand, Court, Women, Attavar incident: Accused remanded. 


Post a Comment