city-gold-ad-for-blogger
Aster MIMS 10/10/2023

മംഗളൂരുവിലെ സദാചാര പോലീസ് മര്‍ദനം: കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി യു.ടി ഖാദര്‍

മംഗളൂരു: (www.kasargodvartha.com 29/08/2015) അന്യമതത്തില്‍ പെട്ട പെണ്‍കുട്ടിയോട് സംസാരിച്ചെന്നാരോപിച്ച് യുവാവിനെ കെട്ടിയിട്ട് ക്രൂരമായ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി യു.ടി ഖാദര്‍ പറഞ്ഞു. മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അക്രമത്തിനിരയായ യുവാവിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വ്യവസായി യു.കെ യൂസുഫ്, സാമൂഹ്യ പ്രവര്‍ത്തകനായ ഹൈദര്‍ പരുത്തിപ്പടി തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. സദാചാര പോലീസിന്റെയും മറ്റും
അക്രമത്തിനിരയാകുന്നവര്‍ക്ക് തക്കതായ നഷ്ടപരിഹാരം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നല്‍കണമെന്നും ഇതിലൂടെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനാകുമെന്നും യു.കെ യൂസഫ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. 

കഴിഞ്ഞ 24 ന് വൈകിട്ട് അഞ്ചരയ്ക്ക് നഗരത്തിലെ അത്താവര്‍ മാര്‍ക്കറ്റിലാണ് യുവാവ് സദാചാര പോലീസിന്റെ അക്രമത്തിനിരയായത്. അരമണിക്കൂറോളം യുവാവിനെ തടഞ്ഞുവയ്ക്കുകയും വിവസ്ത്രനാക്കി മര്‍ദിക്കുകയുമായിരുന്നു. കേസില്‍ അറസ്റ്റിലായ 13 പേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ബെല്ലാരി ജയിലിലേക്ക് അയച്ചു.


മംഗളൂരുവിലെ സദാചാര പോലീസ് മര്‍ദനം: കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി യു.ടി ഖാദര്‍

Related News:  മംഗളൂരുവിലെ സദാചാര പോലീസ് മര്‍ദനം: അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു

Keywords : Kasaragod, Kerala, Assault, Youth, Accuse, Police, Visit, Injured, Hospital, Minister UT Khader, Attavar assault case: Minister UT Khader visit's victim at hospital. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL