city-gold-ad-for-blogger
Aster MIMS 10/10/2023

ജില്ലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനമായി

കാസര്‍കോട്: (www.kasargodvartha.com 31/08/2015) തിരുവോണ നാളിലും തുടര്‍ന്നുളള ദിവസങ്ങളിലും ജില്ലയിലെ പലഭാഗങ്ങളിലും അനിഷ്ട സംഭവങ്ങളുണ്ടായ പശ്ചാത്തലത്തില്‍, കാഞ്ഞങ്ങാട് റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ചേര്‍ന്ന സര്‍വ്വകക്ഷി  സമാധാനകമ്മിറ്റി യോഗത്തില്‍  ജില്ലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ തീരുമാനമായി. ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ വീടുകയറി അക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍  തീരുമാനമായി.  പ്രശ്‌നബാധിതമേഖലയില്‍ ശക്തമായ പോലീസ് സേനയെ വിന്യസിക്കും.

ശ്രീകൃഷ്ണജയന്തി ഘോഷയാത്രയോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കാനും ധാരണയായി.  ഹോസ്ദൂര്‍ഗ്ഗ്, അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ച നിരോധനാജ്ഞ നിലനില്‍ക്കും. കോടോം ബേളൂര്‍ കായക്കുന്ന് കാലിച്ചാനടുക്കത്തെ  സി.നാരായണന്റെ  കൊലപാതകത്തിലും മറ്റ് അക്രമസംഭവങ്ങളിലും യോഗം അപലപിച്ചു.

യോഗത്തില്‍ പി. കരുണാകരന്‍ എംപി , ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് മേധാവി ഡോ.എ ശ്രീനിവാസ്, ആര്‍ഡിഒ ഡോ പി.കെ ജയശ്രീ, ഡിവൈഎസ്പി ഹരിശ്ചന്ദ്രനായിക്,  ഹോസ്ദുര്‍ഗ്ഗ് തഹസില്‍ദാര്‍ വൈ.എം.സി സുകുമാരന്‍, വിവിധ രാഷ്ട്രീയപ്രതിനിധികളായ കെ.പി സതീഷ് ചന്ദ്രന്‍, എംവി ബാലകൃഷ്ണന്‍, അഡ്വ. സി.കെ ശ്രീധരന്‍, അഡ്വ. കെ ശ്രീകാന്ത്, എംസി കമറുദ്ദീന്‍, എം പൊക്ലന്‍, വി. കമ്മാരന്‍, പി.സി രാജേന്ദ്രന്‍, എ.വി രാമകൃഷ്ണന്‍, ടി. കോരന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, അഡ്വ. എം.സി ജോസ്  തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനമായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL