ചെമ്മനാട് പോപ്പുലര്‍ കാര്‍ ഷോറൂമില്‍ കാറുടമയെ ജാക്കി ലിവര്‍ കൊണ്ട് തലയ്ക്കടിച്ചു
Jul 30, 2015, 17:29 IST
ചെമ്മനാട്: (www.kasargodvartha.com 30/07/2015) ചെമ്മനാട് പോപ്പുലര്‍ കാര്‍ ഷോറൂമില്‍ കാറുടമയെ ജാക്കി ലിവര്‍ കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്പിച്ചു. സുഹൃത്തിനെ തള്ളിയിട്ടതിനെ തുടര്‍ന്ന് തോളെല്ല് പൊട്ടുകയും ചെയ്തു. കളനാട്ടെ ഇബ്രാഹിമിന്റെ മകന് കെ.ഇ. ഫൈസലി (30) നെയാണ് ജാക്കി ലിവര്‍ കൊണ്ട് തലയ്ക്കടിച്ചത്.
പരിക്കേറ്റ ഫൈസലിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോളെല്ല് പൊട്ടിയ സുഹൃത്തും ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ഒരാഴ്ച മുമ്പ് ഫൈസലിന്റെ കെ എല്‍ 14 പി 5001 നമ്പര്‍ സ്വിഫ്റ്റ് കാര്‍ ചെറിയൊരു അപകടത്തില്‍ പെട്ടിരുന്നു. ഇതേ തുടര്‍ന്ന് അറ്റകുറ്റപണിക്കായി കാര്‍ ഷോറൂമില്‍ കാര്‍ വെച്ചിരുന്നു. കാറിന്റെ പെയ്ന്റ് ഇളകുകയും ചെയ്തിരുന്നു. അറ്റകുറ്റപണിക്ക് ശേഷം കാര്‍ ബുധനാഴ്ച ഫൈസല്‍ കൊണ്ടുപോയിരുന്നു.
എന്നാല്‍ കാറിന് കുലുക്കമുള്ളതിനാലും സര്‍വീസ് ബാക്കിയുള്ളതിനാലും വ്യാഴാഴ്ച വീണ്ടും കാര്‍ ഷോറൂമിലെത്തിക്കുകയായിരുന്നു. ഇതിനിടയില്‍ കാറിന്റെ പിന്‍സീറ്റില്‍ കുട്ടി ഛര്‍ദ്ദിച്ചതിനാല്‍ ഇത് വൃത്തിയാക്കി കാര്‍ കൊണ്ടുവരണമെന്ന് ജീവനക്കാരന് ആവശ്യപ്പെട്ടു. സര്‍വീസിനിടയില്‍ ഇത് ക്ലീന്‍ ചെയ്ത് തരണമെന്ന് ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കമുണ്ടായത്. ഇതിനിടയിലാണ് സര്‍വീസ് സെന്ററിലെ ജീവനക്കാര്‍ ഫൈസലിനെ ജാക്കി ലിവര്‍ കൊണ്ട് തലയ്ക്കടിച്ചത്. സുഹൃത്തിനെ തള്ളിയിട്ട് തോളെല്ലിന് പരിക്കേല്പിക്കുകയും ചെയ്തു.
അതിനിടെ ഷോറൂമില്‍ കാര്‍ സര്വീസിനെത്തിയവര് അക്രമം നടത്തിയതായി ഷോറൂം അധികൃതരും പോലീസില്‍ പരാതി നല്കി. സംഭവം നടന്നതിന് ശേഷം രാത്രിയോടെ പോലീസ് സ്റ്റേഷനില്‍ വെച്ച് ഇരുവിഭാഗവും പ്രശ്നം ഒത്തു തീര്‍പ്പാക്കി. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് കാസര്‍കോട് സി ഐ പി.കെ. സുധാകരന് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഇരുവിഭാഗവും പോലീസിന് ഉറപ്പ് നല്കി.
(UPDATED)
Keywords: Chemnad, Kasaragod, Kerala, Clash, Assault, Attack, Youth assaulted by Car show room workers.
Advertisement: