ചെട്ടുംകുഴിയില്‍ യുവാവിന് കുത്തേറ്റ് ഗുരുതരം
Jul 25, 2015, 00:52 IST
വിദ്യാനഗര്‍: (www.kasargodvartha.com 25/07/2015) ചെട്ടുംകുഴിയില്‍ യുവാവിന് കുത്തേറ്റ് ഗുരുതരം. ചെട്ടുംകുഴിയിലെ മുസ്തഫ (30)യ്ക്കാണ് കുത്തേറ്റത്. പിൻ ഭാഗത്ത് ഗുരുതരമായി പരിക്കേറ്റ മുസ്തഫയെ ആദ്യം കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ബദറുദ്ദീന്‍ എന്നയാളാണ് തന്റെ ആക്രമിച്ചതെന്ന് മുസ്തഫ മൊഴി നല്‍കിയിട്ടുണ്ട്. അക്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Keywords : Kasaragod, Kerala, Vidya Nagar, Injured, Youth, Hospital, Musthafa, Chettumkuzhi.
Advertisement: