Join Whatsapp Group. Join now!
Aster MIMS 10/10/2023

പിറകോട്ടെടുത്ത ടിപ്പര്‍ ലോറിക്കടിയില്‍ പെട്ട് ഒന്നര വയസുകാരന്‍ മരിച്ചു

പിറകോട്ടെടുത്ത ടിപ്പര്‍ ലോറിക്കടിയില്‍ പെട്ട് ഒന്നര വയസുകാരന്‍ മരിച്ചു. കൊപ്പല്‍ ജില്ലയിലെ ഗംഗാവതി രാമദുര്‍ഗയിലെ കൂലിത്തൊഴിലാളികളായ മാരുതി- ലക്ഷ്മി ദമ്പതികളുടെ മകന്‍ ദ്യാമണ്ണ ആണ് Kundapur, Accident, Death, Child, Lorry, Mangalore, National, Obituary, Tipper lorry crushes toddler to death
കുന്താപുരം: (www.kasargodvartha.com 03/07/2015) പിറകോട്ടെടുത്ത ടിപ്പര്‍ ലോറിക്കടിയില്‍ പെട്ട് ഒന്നര വയസുകാരന്‍ മരിച്ചു. കൊപ്പല്‍ ജില്ലയിലെ ഗംഗാവതി രാമദുര്‍ഗയിലെ കൂലിത്തൊഴിലാളികളായ മാരുതി- ലക്ഷ്മി ദമ്പതികളുടെ മകന്‍ ദ്യാമണ്ണ ആണ് അതിദാരുണമായി മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.

പറിഞ്ചിട്ടയില്‍ ഒരു കെട്ടിടം പൊളിക്കുന്ന സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. മാതാപിതാക്കള്‍ ഇവിടെ ജോലിയില്‍ ഏര്‍പെട്ടു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് പിറകോട്ടെടുത്ത ടിപ്പര്‍ ലോറി കുട്ടിയെ ഇടിച്ചത്.

ടിപ്പര്‍ ലോറി ഡ്രൈവറെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കുന്താപുരം ട്രാഫിക് പോലീസ് കേസെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Kundapur, Accident, Death, Child, Lorry, Mangalore, National, Obituary,  Tipper lorry crushes toddler to death


Keywords:  Kundapur, Accident, Death, Child, Lorry, Mangalore, National, Obituary,  Tipper lorry crushes toddler to death, Advertisement Indiagate. 

Post a Comment