പഞ്ചായത്ത് അധികൃതര്‍ അവഗണിച്ചു; എരിയാലില്‍ നാട്ടുകാര്‍ പിരിവെടുത്ത് തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു
Jul 3, 2015, 17:00 IST
എരിയാല്‍: (www.kasargodvartha.com 03/07/2015) തെരുവ് വിളക്ക് സ്ഥാപിക്കാതെ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ എരിയാലിനോട് അവഗണന തുടര്‍ന്നപ്പോള്‍ നാട്ടുകാര്‍ കൈകോര്‍ത്ത് പിരിവ് നടത്തി ബള്‍ബുകള്‍ സ്ഥാപിച്ചു. പഞ്ചായത്ത് അധികൃതരോട് രണ്ട് വര്‍ഷത്തോളമായി നിരന്തരമായി അപേക്ഷിച്ചിട്ടും ഫലമില്ലാതായപ്പോഴാണ് എരിയാല്‍ ടൗണില്‍ നാട്ടുകാര്‍ പിരിവെടുത്ത് കഴിഞ്ഞ ദിവസം രണ്ട് ഹൈപവര്‍ ബള്‍ബ് സ്ഥാപിച്ചത്.
എരിയാല്‍ ടൗണിലും, സമീപ പ്രദേശങ്ങളിലും തെരുവ് വിളക്ക് കത്താതെ ജനങ്ങള്‍ പ്രയാസപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നവരും മദ്രസ വിദ്യാര്‍ത്ഥികളുമടക്കം നിരവധിയാളുകള്‍ ഇരുട്ട് കാരണം വീട്ടിലെത്താന്‍ പ്രയാസപ്പെടുകയാണ്. ഇഴ ജന്തുക്കളുടെയും മറ്റും ശല്യം വര്‍ധിച്ചതിനാല്‍ പലരും രാത്രിയായാല്‍ വീട്ടില്‍ നിന്നിറങ്ങാന്‍ തന്നെ ഭയക്കുന്ന അവസ്ഥയായിരുന്നു.
പഞ്ചായത്ത് അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരത്തിലുളള നാല് ബള്‍ബുകള്‍ നാട്ടുകാര്‍ ഇവിടെ സ്ഥാപിച്ചിരുന്നു. കൂടാതെ റമദാന് മാസമായതിനാല്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ക്ക് സഹായത്തിനായി എരിയാല്‍ ഇ.വൈ.സി.സി പ്രവര്‍ത്തകര്‍ എരിയാല്‍ ടൗണില്‍ ട്യൂബ് ലൈറ്റുകള്‍ സ്ഥാപിച്ചത് ഏറെ ആശ്വാസകരമായി.
ഇത്തരത്തില്‍ ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ എരിയാല്‍ ഇ.വൈ.സി.സി യോഗം അഭിനന്ദിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Eriyal, Natives, Panchayath, EYCC.
Advertisement: