city-gold-ad-for-blogger
Aster MIMS 10/10/2023

തീര്‍ത്ഥാടന കേന്ദ്രത്തിലേക്കെന്ന് പറഞ്ഞ് യുവതി വീട്ടില്‍ നിന്നും മുങ്ങി; ഗള്‍ഫിലേക്ക് കടന്നതായി വിവരം

കാഞ്ഞങ്ങാട്: (www.kasargodvartha.com 28/07/2015) തീര്‍ത്ഥാടന കേന്ദ്രത്തിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും യുവതി മുങ്ങി. രാജ്യത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് ഭര്‍തൃ വീട്ടുകാരോടൊപ്പം പോവുകയാണെന്ന് സ്വന്തം വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച ശേഷമാണ് രണ്ട് കുട്ടികളുടെ മാതാവായ മുപ്പതുകാരി വീടുവിട്ടത്.

കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിനടുത്ത അനന്തംപള്ള സ്വദേശിനി ആഇശ (30) യെയാണ് ഒരാഴ്ച മുമ്പ് കാണാതായത്. ഇവര്‍ ദുബൈയിലേക്ക് കടന്നതായും വിവരമുണ്ട്. ഭര്‍ത്താവ് ഒന്നര വര്‍ഷമായി മസ്‌ക്കറ്റിലാണ്. ആഇശയും മക്കളും അനന്തംപള്ളയിലെ തറവാട് വീടിനോട് ചേര്‍ന്നുള്ള വാടക വീട്ടിലാണ് താമസിച്ചു വന്നിരുന്നത്.

ഇക്കഴിഞ്ഞ ചെറിയ പെരുന്നാളിന് മക്കളോടൊപ്പം ബേക്കലിലെ ഭര്‍തൃ ഗൃഹത്തിലെത്തിയ ആഇശ തൊട്ടടുത്ത ദിവസമാണ് സ്വന്തം വീട്ടിലേക്ക് തിരികെയെത്തിയത്. ജൂലൈ 20ന് രാവിലെ രണ്ട് കുട്ടികളെയും സ്വന്തം വീട്ടിലേല്‍പ്പിച്ച് ബേക്കലിലെ ഭര്‍തൃ വീട്ടുകാരോടൊപ്പം അജ്മീര്‍ ഉള്‍പെടെയുള്ള പുണ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുകയാണെന്ന് വീട്ടുകാരെ ധരിപ്പിച്ച് ആഇശ കടന്നു കളയുകയായിരുന്നു.

രണ്ട് ദിവസം കഴിഞ്ഞ് ആഇശ വീട്ടിലേക്ക് വിളിച്ച് താന്‍ രണ്ട് ദിവസത്തിന് ശേഷം തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നു. ഇതിന് ശേഷം യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇതോടെ ബേക്കലിലെ ഭര്‍തൃ വീട്ടില്‍ വിളിച്ചപ്പോഴാണ് ആഇശ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് വീടുവിട്ടതാണെന്ന് വ്യക്തമായത്.

പിന്നീട് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ യുവതി കാഞ്ഞങ്ങാട്ടെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് അടിയന്തിര പ്രാധാന്യത്തോടെ ലഭിക്കുന്ന തത്കാല്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചുവെന്നും സന്ദര്‍ശന വിസയില്‍ ദുബൈയിലേക്ക് കടന്നുവെന്നും ബോധ്യപ്പെട്ടു.

സംഭവം സംബന്ധിച്ച് ഭര്‍തൃമാതാവ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.

തീര്‍ത്ഥാടന കേന്ദ്രത്തിലേക്കെന്ന് പറഞ്ഞ് യുവതി വീട്ടില്‍ നിന്നും മുങ്ങി; ഗള്‍ഫിലേക്ക് കടന്നതായി വിവരം

Keywords : Kanhangad, Kasaragod, Kerala, Woman, Missing, Complaint, Police, Investigation, Housewife goes missing under mysterious circumstances.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL