city-gold-ad-for-blogger
Aster MIMS 10/10/2023

വസ്ത്രം വാങ്ങാനെത്തിയ പെണ്‍കുട്ടിക്ക് സെയില്‍സ്മാന്‍ മൊബൈല്‍ നമ്പര്‍ നല്‍കിയതിനെചൊല്ലി സംഘര്‍ഷം

ഉപ്പള: (www.kasargodvartha.com 06/07/2015) വസ്ത്ര സ്ഥാപനത്തില്‍ വസ്ത്രം വാങ്ങാനെത്തിയ പെണ്‍കുട്ടിക്ക് സെയില്‍സ്മാന്‍ മൊബൈല്‍ നമ്പര്‍ നല്‍കിയതിനെചൊല്ലി കടയില്‍ സംഘര്‍ഷം. ഞായറാഴ്ച വൈകുന്നേരം ഉപ്പള ടൗണിലെ ഒരു വസ്ത്ര സ്ഥാപനത്തിലാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്.

കുടുംബസമേതം വസ്ത്രംവാങ്ങാനെത്തിയ പെണ്‍കുട്ടിക്ക് സെയില്‍സ് മാന്‍ തന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇതുവാങ്ങാതെ വീട്ടുകാരോട് കാര്യംപറഞ്ഞു. ഇവര്‍ ഇതിനെ ചോദ്യംചെയ്തതോടെ കടയില്‍ വാക്കുതര്‍ക്കം ഉണ്ടായി. വിവരമറിഞ്ഞെത്തിയ നാട്ടുകാരായ ചിലയുവാക്കള്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ഇവരെ കടയിലെ മറ്റുജീവനക്കര്‍ചേര്‍ന്ന് മര്‍ദിക്കുകയും ചെയ്തു.

ഇതിനിടെ മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തുകയും കയ്യാങ്കളിയിലേര്‍പെട്ടവരെ പിന്തിരിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിക്ക് മൊബൈല്‍ നമ്പര്‍ നല്‍കിയ ആളേയും തങ്ങളെ മര്‍ദിച്ച കടയിലെ മറ്റുജീവനക്കാരേയും കസ്റ്റഡിയിലെടുക്കണമെന്ന് യുവാക്കള്‍ പോലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ പോലീസ് രണ്ട് വിഭാഗങ്ങളുമായും ചര്‍ച്ചനടത്തുകയും ഒടുവില്‍ പരാതി വേണ്ടെന്ന നിലപാടില്‍ എത്തിച്ചേരുകയുമാണ് ഉണ്ടായത്. അതിനാല്‍ സംഭവത്തില്‍ കേസെടുത്തില്ലെന്ന് പോലീസ് പറഞ്ഞു. ഏറെനേരം സ്ഥലത്ത് പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു.
വസ്ത്രം വാങ്ങാനെത്തിയ പെണ്‍കുട്ടിക്ക് സെയില്‍സ്മാന്‍ മൊബൈല്‍ നമ്പര്‍ നല്‍കിയതിനെചൊല്ലി സംഘര്‍ഷം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL