city-gold-ad-for-blogger
Aster MIMS 10/10/2023

ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്!

കാസര്‍കോട്: (www.kasargodvartha.com 30/07/2015) വിദ്യാര്‍ത്ഥികളില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം തടയാന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്  പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ജനകീയകമ്മിറ്റിയോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

ബാറുകളുടെ പ്രവര്‍ത്തനം കുറഞ്ഞ സാഹചര്യത്തില്‍ വ്യാജമദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും ഉപയോഗം കൂടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെതുടര്‍ന്നാണ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്. വിദ്യാലയങ്ങള്‍ക്ക് സമീപം ലഹരി വസ്തുക്കളുടെ വില്‍പന നടക്കുന്നതായി എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് വിദ്യാഭ്യാസവകുപ്പും എക്‌സൈസും ചേര്‍ന്ന് ബോധവത്ക്കരണ പരിപാടികള്‍ നടത്തുക.

ഓണക്കാലത്ത് വ്യാജമദ്യം തടയാന്‍ കര്‍ശന പരിശോധനയും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനവും  ആരംഭിക്കും.  പൊതുഇടങ്ങളില്‍ ലഹരി വസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കാന്‍ കര്‍ശന നടപടി കൈകൊളളാന്‍ യോഗത്തില്‍ തീരുമാനമായി. പൊതുസ്ഥലത്തെ ലഹരിവസ്തുക്കളുടെ  വില്‍പ്പന സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കി വെയ്ക്കും. മേല്‍വിലാസം നല്‍കാതെ തന്നെ പൊതുജനങ്ങള്‍ക്ക് ഇത്തരം വിവരങ്ങള്‍ എക്‌സൈസിന് കൈമാറാമെന്ന് യോഗം തീരുമാനിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയില്‍ 349 റെയ്ഡുകള്‍ നടത്തിയെന്നും ഇതിനെതുടര്‍ന്ന് 45 പേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് സലീം പറഞ്ഞു.

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. മുംതാസ് ഷുക്കൂര്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. ദിവ്യ, മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.ഭവാനി,  കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ്, ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ സഹദുളള, ഡിഡിഇ സി രാഘവന്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍  എ.എന്‍ ഷാ തുടങ്ങിയവര്‍ പങ്കെടുത്തു.
ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്!

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL