Join Whatsapp Group. Join now!
Aster MIMS 10/10/2023

മൊഗ്രാല്‍ പുത്തൂരിലെ ദുരിത ബാധിതരെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി മേധാവി സന്ദര്‍ശിച്ചു

പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള ദുരിതബാധിതരെ അമേരിക്കയിലെ മിസോട്ടാ യൂണിവേഴ്‌സിറ്റി സ്‌പെഷല്‍ എജുക്കേഷന്‍ മേധാവിയും കോയമ്പത്തൂര്‍ അവിനാശ് യൂണിവേഴ്‌സിറ്റി വിസിറ്റിംഗ് പ്രൊഫസറുമായ ഡോ. റെനാറ്റൊ ടിക്കെ Mogral Puthur, Panchayath, School, Visit, Kasaragod, Kerala, America
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 04/07/2015) പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള ദുരിതബാധിതരെ അമേരിക്കയിലെ മിസോട്ടാ യൂണിവേഴ്‌സിറ്റി സ്‌പെഷല്‍ എജുക്കേഷന്‍ മേധാവിയും കോയമ്പത്തൂര്‍ അവിനാശ് യൂണിവേഴ്‌സിറ്റി വിസിറ്റിംഗ് പ്രൊഫസറുമായ ഡോ. റെനാറ്റൊ ടിക്കെ സന്ദര്‍ശിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആദ്യം സന്ദര്‍ശനം നടത്തിയ അവര്‍ സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ച നടത്തി.

സ്‌കൂളിലെ റിസോഴ്‌സ് അധ്യാപകനായ സി. രാമകൃഷ്ണന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് അമേരിക്കന്‍ വിദഗ്ധയുടെ സന്ദര്‍ശനം. പിന്നീട് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെത്തിയ അവര്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജ്മ ഖാദര്‍, വൈസ് പ്രസിഡണ്ട് ഗഫൂര്‍ ചേരങ്കൈ, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആഇശ ഷാന, ഗ്രാമപഞ്ചായത്ത് അംഗം മുജീബ് കമ്പാര്‍, ഹെഡ്മാസ്റ്റര്‍ കെ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സി. രാമകൃഷ്ണന്‍ മാസ്റ്റര്‍, മാഹിന്‍ കുന്നില്‍, പി.ടി.എ. പ്രസിഡണ്ട് പി.ബി അബ്ദുര്‍ റഹ് മാന്‍ ഹാജി, എച്ച്.സി സാഹിറ, ഉദ്യോഗസ്ഥരായ പവിത്രന്‍, രാജീവന്‍, സുപ്രിയ തുടങ്ങിയവരുമായി റെനാറ്റൊ ടിക്കെ ചര്‍ച്ച നടത്തി. ദുരിതബാധിതരുടെ ചില വീടുകളും അവര്‍ സന്ദര്‍ശിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

American University head visits Mogral Puthur

Keywords: Mogral Puthur, Panchayath, School, Visit, Kasaragod, Kerala, America, American University head visits Mogral Puthur, Advertisement Zaitooni. 

Post a Comment