Join Whatsapp Group. Join now!
Aster MIMS 10/10/2023

നഗരവാസികള്‍ ആവശ്യപ്പെടുന്നു 22 പോലീസ് ക്യാമറകളെ നിരീക്ഷിക്കാനും ക്യാമറകള്‍ വേണം

നഗരത്തിലെ ക്രമസമാധാനപാലനം സൂക്ഷ്മമായി നിരീക്ഷിക്കാനും സംശയിക്കുന്ന വാഹനങ്ങളെ കണ്ടെത്താനും കവര്‍ച്ചകളും മോഷണങ്ങളും തടയാനും ലക്ഷ്യമാക്കി ഹൊസ്ദുര്‍ഗ് പോലീസ് Kanhangad, Kerala, CCTV, Kerala, Camera, 22 Police CCTV's went blind.
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/07/2015) നഗരത്തിലെ ക്രമസമാധാനപാലനം സൂക്ഷ്മമായി നിരീക്ഷിക്കാനും സംശയിക്കുന്ന വാഹനങ്ങളെ കണ്ടെത്താനും കവര്‍ച്ചകളും മോഷണങ്ങളും തടയാനും ലക്ഷ്യമാക്കി ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ തന്ത്ര പ്രധാന മേഖലയില്‍ സ്ഥാപിച്ച 22 ക്യാമറകളും മിഴിചിമ്മി. കാസര്‍കോട്ടും സ്ഥിതി വ്യത്യസ്ഥമല്ല. പ്രവര്‍ത്തന രഹിതമായ ക്യാമറകളെ നിരീക്ഷിക്കാന്‍ വേറൊരു ക്യാമറ സ്ഥാപിക്കേണ്ട സ്ഥിതിയാണെന്നാണ് നഗരവാസികള്‍ പറയുന്നത്.
32 ക്യാമറകളാണ് കെല്‍ട്രോണ്‍ കാഞ്ഞങ്ങാട്ട് പോലീസിന് വേണ്ടി സ്ഥാപിച്ചത്. ഈ ക്യാമറ ഘടിപ്പിച്ച പരിധികളിലെ മുഴുവന്‍ ദൃശ്യങ്ങളും ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചുകൊണ്ടിരുന്നു. പല ക്രിമിനല്‍ കേസുകള്‍ക്കും തുമ്പുണ്ടാക്കാന്‍ ക്യാമയിലെ ദൃശ്യങ്ങള്‍ പോലീസിന് സഹായകമായിരുന്നു.

കോട്ടച്ചേരി ബസ്സ്റ്റാന്റ്, അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, മാവുങ്കാല്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെ ക്യാമറകളാണ് മാസങ്ങളായി പ്രവര്‍ത്തന രഹിതമായത്. അറ്റകുറ്റപ്പണി നടത്തുന്നതിന് കെല്‍ട്രോണ്‍ അധികൃതര്‍ 22 ക്യാമറുകളും ഊരിയെടുത്തു കൊണ്ടു പോയെങ്കിലും ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായത് അട്ടിമറിയാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ശക്തമായ ഇടി മിന്നലിലും നിശ്ചലമാകാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.
Kanhangad, Kerala, CCTV, Kerala, Camera, 22 Police CCTV's went blind.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kanhangad, Kerala, CCTV, Kerala, Camera, 22 Police CCTV's went blind.

Post a Comment