Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂള്‍ വിട്ട് പോവുകയായിരുന്ന 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ അഞ്ചംഗ സംഘം അക്രമിച്ചു; സ്റ്റീലിട്ട കയ്യെല്ല് തകര്‍ത്തു

സ്‌കൂള്‍വിട്ട് വീട്ടിലേക്ക് പോകാന്‍ ബസ് സ്‌റ്റോപ്പിലേക്ക് വരികയായിരുന്ന 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ അഞ്ചംഗ സംഘം വളഞ്ഞിട്ട് അക്രമിച്ചു. നായന്മാര്‍മൂല Kasaragod, Kerala, Student, Injured, Attack, Advertisement Amaze Furniture.
കാസര്‍കോട്: (www.kasargodvartha.com 28/07/2015) സ്‌കൂള്‍വിട്ട് വീട്ടിലേക്ക് പോകാന്‍ ബസ് സ്‌റ്റോപ്പിലേക്ക് വരികയായിരുന്ന 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ അഞ്ചംഗ സംഘം വളഞ്ഞിട്ട് അക്രമിച്ചു. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി മുഹമ്മദ് അഫ്‌റാസി(15)നെയാണ് സംഘം അക്രമിച്ചത്. പരിക്കേറ്റ അഫ്‌റാസിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് സംഭവം. മറ്റൊരുകുട്ടിയെ മുഹമ്മദ് അഫ്‌റാസും അനുജനും ചേര്‍ന്ന് അടിച്ചുവെന്ന് ആരോപിച്ചെത്തിയ സംഘമാണ് വിദ്യാര്‍ത്ഥിയെ വഴിയില്‍വെച്ച് അക്രമിച്ചത്. മുമ്പ് രണ്ട് തവണ വീണ് കയ്യെല്ല് പൊട്ടിയതിനാല്‍ അഫ്‌റാസിന്റെ കൈക്ക് സ്റ്റീലിട്ടിരുന്നു. ഈ കൈക്കുതന്നെയാണ് വീണ്ടും പരിക്കേറ്റത്.

Post a Comment