കുഞ്ചത്തൂരില്‍ ആരാധനാലയത്തിന് നേരെ കല്ലേറ്; പോലീസ് കാവലേര്‍പെടുത്തി
Jun 29, 2015, 11:37 IST
മഞ്ചേശ്വര: (www.kasargodvartha.com 29/06/2015) കുഞ്ചത്തൂര്‍പദവില്‍ ആരാധനാലയത്തിന് നേരെ കല്ലേറ്. ആരാധനാലയത്തിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കല്ലേറുണ്ടായത്. വാഹനത്തിലെത്തിയവരാണ് കല്ലെറിഞ്ഞതെന്നാണ് സൂചന.
പോലീസിന് പ്രതികളെകുറിച്ച് വിവരം ലഭിച്ചതായി അറിയുന്നു. മഞ്ചേശ്വരം അഡീഷണല്‍ എസ്.ഐ. വിജയന്റെ നേതൃത്വത്തില്‍ കുഞ്ചത്തൂര്‍പദവില്‍ പോലീസ് ശക്തമായ കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്. ആരാധാനാലയം ഭാരവാഹികളുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
ഇവിടെ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമൂഹവിരുദ്ധര്‍ അക്രമം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.