city-gold-ad-for-blogger
Aster MIMS 10/10/2023

കാണാതായ 15 കാരിയടക്കം കുടുംബത്തിലെ 5 പേരെ മടിക്കേരിയില്‍ കണ്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 25/06/2015) ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട കുമ്പഡാജെ ബലക്കളയില്‍നിന്നും കാണാതായ 15 കാരിയടക്കം കുടുംബത്തിലെ അഞ്ചുപേരെ മടിക്കേരിയില്‍വെച്ച് പോലീസ് കണ്ടെത്തി. ഇവരെ വ്യാഴാഴ്ച ഉച്ചയോടെ കാസര്‍കോട്ടെത്തിച്ചു.

ബലക്കളയിലെ ചന്ദ്രാവതിയുടെ മക്കളായ പ്രേമ (25), രമ്യ (15) പ്രേമയുടെ ഭര്‍ത്താവ് ഉദയന്‍ (32) മക്കളായ  ശ്രീജിത്ത് (നാല്), സംഗീത (രണ്ട്) എന്നിവരെയാണ് മടിക്കേരിയിലെ മദനാട് എന്ന സ്ഥലത്ത് കണ്ടെത്തിയത്. കാണാതായ പ്രേമയുടെ ബന്ധുവിന്റെ വീട്ടിലാണ് ഇവര്‍ ഉണ്ടായിരുന്നത്. കാസര്‍കോട് സി.ഐ. പി.കെ. സുധാകരന്റെ നേതൃത്വത്തില്‍ ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടയിലാണ് ഇവര്‍ മടിക്കേരിയില്‍ ഉള്ളതായി പോലീസിന് വിവരം ലഭിച്ചത്.

ഇവരെ വ്യാഴാഴ്ച രാവിലെയാണ് കണ്ടെത്തിയത്. ഇവരെ വിശദമായി ചോദ്യംചെയ്തശേഷം വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. ഒരു മാസംമുമ്പാണ് ഇവര്‍ വീടുവിട്ടത്. പിന്നീട് കര്‍ണാടകയിലെ ഉഡുപ്പിയിലും മറ്റും ഇവര്‍ കഴിഞ്ഞിരുന്നു. പോലീസ് അന്വേഷിച്ച് ചെന്നപ്പോഴേക്കും അവിടെനിന്നും സ്ഥലംവിടുകയായിരുന്നു. ഇടക്കിടെ ഓണ്‍ചെയ്യുന്ന മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ നോക്കിയാണ് ഇവരെ പോലീസ് കണ്ടെത്തിയത്.

ഇവരെ കണ്ടെത്താന്‍ പോലീസ് കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നോട്ടീസും ഇറക്കിയിരുന്നു. കാട്ടുകുക്കെ സ്‌കൂളില്‍നിന്നും ഉന്നതമാര്‍ക്കോടെ എസ്.എസ്.എല്‍.സി. പാസായ രമ്യ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ സഹോദരിയായ പ്രേമയേയുംകൂട്ടി പോയതായിരുന്നു. ഉച്ചയായിട്ടും ഇവര്‍ തിരിച്ചെത്താത്തതിനാല്‍ ഉദയന്‍ വീട്ടിലെത്തി ചന്ദ്രാവതിക്കൊപ്പമുണ്ടായിരുന്ന രണ്ട് മക്കളേയും കൂട്ടി ഇവരെ അന്വേഷിച്ച് പോയതായിരുന്നു. പിന്നീട് അഞ്ച് പേരേയും കാണാതാവുകയായിരുന്നു. പോകുമ്പോള്‍ ഇവര്‍ വസ്ത്രങ്ങളടങ്ങിയ ബാഗും മറ്റും കൊണ്ടുപോയിരുന്നതായി പിന്നീട് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ആദ്യം ചന്ദ്രാവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നില്ല. ഇവര്‍ എവിടെയെങ്കിലും വിനോദയാത്രയ്ക്ക് പോയതായിരിക്കാമെന്നാണ് പോലീസ് സംശയിച്ചിരുന്നത്. പിന്നീട് ചന്ദ്രാവതി വീണ്ടും പരാതി നല്‍കിയതിനെതുടര്‍ന്നാണ് ബദിയടുക്ക പോലീസ് ഒരാഴ്ചകഴിഞ്ഞ് കേസെടുത്തത്. ഇവര്‍ സ്വമേധയാതന്നെയാണ് വീടുവിട്ടതെന്ന് കാസര്‍കോട് സി.ഐ. നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. മക്കളേയും പേരമക്കളേയും കണ്ടെത്തണമെന്നാവശ്യപ്പെട്ട് ചന്ദ്രാവതി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ചെയ്യാനുള്ള ഒരുക്കത്തിനിടയിലാണ് അഞ്ചുപേരേയും പോലീസ് മടിക്കേരിയില്‍വെച്ച് കണ്ടെത്തിയിരിക്കുന്നത്. മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ഇവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചും നടത്തിയിരുന്നു.
കാണാതായ 15 കാരിയടക്കം കുടുംബത്തിലെ 5 പേരെ മടിക്കേരിയില്‍ കണ്ടെത്തി

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
15 കാരിയായ പെണ്‍കുട്ടിയടക്കം കുടുംബത്തിലെ അഞ്ചുപേരെ ദുരൂഹസാഹചര്യത്തില്‍ കാണാതയായി

കുടുംബത്തിലെ അഞ്ചുപേരെ കാണാതായ സംഭവത്തില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജിതം

കുടുംബത്തിലെ 5 പേരുടെ തിരോധാനം; അന്വേഷണത്തിന് കര്‍ണാടക പോലീസിന്റെ സഹായം തേടി ജില്ലാ പോലീസ് ചീഫ്

അഞ്ചംഗ കുടുംബം നാടുവിട്ടുപോയത് മാതാവ് വഴക്കുപറഞ്ഞതിനാല്‍

Keywords:  Kasaragod, Kerala, Police, Investigation, Family, Missing, Police, Missing of 5 member family, Missing 5 member family found in Madikeri.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL