Join Whatsapp Group. Join now!
Aster MIMS 10/10/2023

മാധ്യമ പ്രവര്‍ത്തകരുടെ സത്യഗ്രഹം വ്യാഴാഴ്ച

കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി വ്യാഴാഴ്ച കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മാധ്യമപ്രവര്‍ത്തകര്‍ Kasaragod, Media worker, Strike, Kerala
കാസര്‍കോട്: (www.kasargodvartha.com 30/06/2015) കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി വ്യാഴാഴ്ച കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മാധ്യമപ്രവര്‍ത്തകര്‍ സത്യഗ്രഹം നടത്തും. കെയുഡബ്ല്യുജെ ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന സമരം രാവിലെ 9.30 ന് പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ്‌യൂണിയന്‍ നേതാക്കള്‍ സംസാരിക്കും.

മാതൃഭൂമിയില്‍നിന്ന് പിരിച്ച് വിട്ട സി നാരായണനെ തിരിച്ചെടുക്കുക, ഇന്ത്യാവിഷന്‍ തൊഴിലും കൂലിയും നല്‍കുക, കേരള കൗമുദിയില്‍ വേജ്‌ബോര്‍ഡ് നടപ്പാക്കുക, ജീവന്‍ ടിവി പിരിച്ച്‌വിട്ടവരെ തിരിച്ചെടുക്കുക, വാര്‍ത്താമാധ്യമങ്ങളിലെ കോര്‍പറേറ്റ് വല്‍ക്കരണം ചെറുക്കുക, ടിവി ചാനലുകളെ വര്‍ക്കിങ്ങ് ജേര്‍ണലിസ്റ്റ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരിക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kasaragod, Media worker, Strike, Kerala. 

Post a Comment