city-gold-ad-for-blogger
Aster MIMS 10/10/2023

വിഭാഗീയത: ബേഡകം-കുറ്റിക്കോല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ സി പി എമ്മിന് തിരിച്ചടിയാകും

കാസര്‍കോട്: (www.kasargodvartha.com 30/06/2015) സി പി എമ്മിന്റെ ഉരുക്കുകോട്ടയായ കുറ്റിക്കോലില്‍ വിമതവിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള നെരൂദ വായനശാലയ്ക്ക് എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ച അഞ്ചുലക്ഷം രൂപ തിരിച്ചുപിടിച്ച നേതൃത്വത്തിന്റെ നടപടിക്കെതിരെ ഉയര്‍ന്ന പ്രതിഷേധം ബേഡകം ഏരിയയില്‍ വീണ്ടും വിഭാഗീയ പ്രശ്‌നങ്ങള്‍ക്ക്  ആക്കം കൂട്ടുന്നു. ആസന്നമായ തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പില്‍ ബേഡകം-കുറ്റിക്കോല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍  സി പി എമ്മിന് ഇത് കനത്ത തിരിച്ചടിയായി മാറുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പില്‍ വിഭാഗീയപ്രശ്‌നങ്ങള്‍ കാരണം ബേഡകത്ത് പാര്‍ട്ടി വോട്ടുകളില്‍ പലതും ബി ജെ പിക്ക് ചോര്‍ന്നിരുന്നു. ഇതേക്കുറിച്ച് പാര്‍ട്ടിതലത്തില്‍ അന്വേഷണവും നടന്നിരുന്നു. പിന്നീട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതായി നേതൃത്വം അവകാശപ്പെട്ടിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും പാര്‍ട്ടിക്കകത്ത് പോര് മുറുകുകയാണ്. സി. ബാലനെ സി പി എം ബേഡകം ഏരിയാസെക്രട്ടറിയാക്കിയതില്‍ പ്രതിഷേധിച്ച് വിമത വിഭാഗം മുമ്പ് നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായ തരത്തിലാണ് ഫണ്ട് വിവാദത്തിന്റെ പേരിലുള്ള പുതിയ നീക്കങ്ങള്‍. വായനശാലയ്ക്ക് അനുവദിച്ച തുക തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരും 14 സി പി എം രംഗങ്ങളും അടക്കം നാല്‍പ്പതില്‍പരം പ്രവര്‍ത്തകര്‍ പങ്കെടുത്ത  പ്രകടനം നടന്നത് നേതൃതൃത്തെ അമ്പരപ്പിക്കുകയായിരുന്നു.

കടുത്ത നിലപാടുമായി മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്നാണ് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതടക്കം പാര്‍ട്ടിയുമായി നിസ്സഹരിക്കാന്‍ ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ അവസരം മുതലെടുക്കാന്‍ ബി ജെ പി സമര്‍ത്ഥമായ കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്.
വിഭാഗീയത: ബേഡകം-കുറ്റിക്കോല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ സി പി എമ്മിന് തിരിച്ചടിയാകും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kasaragod, Kerala, CPM, election, chittarikkal, Bedakam, Kuttikol, Groupism in CPM will effect local body election, Advertisement Kasaragod Cycle Company.

വിഭാഗീയത: ബേഡകം-കുറ്റിക്കോല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ സി പി എമ്മിന് തിരിച്ചടിയാകും


Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL