city-gold-ad-for-blogger
Aster MIMS 10/10/2023

എസ്.ഐയെ ആക്രമിച്ച് സിനിമ സ്റ്റൈലില്‍ രണ്ടംഗ സംഘം കടന്നു കളഞ്ഞു; വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാര്‍ പിടികൂടി

കാസര്‍കോട്: (www.kasargodvartha.com 30/06/2015) എസ്.ഐയെ ആക്രമിച്ച് സിനിമ സ്‌റ്റൈലില്‍ രണ്ടംഗ സംഘം കടന്നു കളഞ്ഞു. സംഘം സഞ്ചരിച്ച വ്യാജനമ്പര്‍ പ്ലേറ്റുള്ള കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു.

പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെ വിദ്യാനഗര്‍ പെട്രോള്‍ പമ്പിന് സമീപത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. പട്രോളിംഗ് നടത്തുകയായിരുന്ന വിദ്യാനഗര്‍ സ്‌റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐ. നൗഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കര്‍ണാടക രജിസ്‌ട്രേഷനിലുള്ള കാര്‍ നിര്‍ത്തിയിട്ടതു കണ്ട് അന്വേഷിക്കുകയായിരുന്നു. പോലീസിനെ കണ്ട് കാര്‍ വെട്ടിച്ച് നായന്മാര്‍മൂല ഭാഗത്തേക്ക് കുതിക്കുകയായിരുന്നു.

പോലീസ് പിന്തുടരുകയും നായന്മാര്‍മൂല സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി സെന്ററിന് സമീപം ജീപ്പ്  കുറുകെയിട്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ജീപ്പിലിടിക്കുകയായിരുന്നു. പിന്നീട് ഊടുവഴിയിലൂടെ കാര്‍ വീണ്ടും ഓടിച്ചുപോയി. പോലീസ് പിന്തുടര്‍ന്ന് പിടിക്കപ്പെടുമെന്ന ഘട്ടമെത്തിയപ്പോള്‍ നായന്മാര്‍മൂലയില്‍ നിന്നും ഒന്നരകിലോ അകലെ കാര്‍ ഉപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു. കാറിനകത്ത് ചാണകവും മറ്റും കണ്ടെത്തിയിട്ടുണ്ട്. പശു മോഷ്ടാക്കളാണ് ഇവരെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇവരെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാമെന്നും പോലീസ് വ്യക്തമാക്കി. പ്രതികളെ കുറിച്ച് പോലീസിന് ചില സൂചനകള്‍ ലഭിച്ചതായും അറിയുന്നു.

എസ്.ഐയെ ആക്രമിച്ച് സിനിമ സ്റ്റൈലില്‍ രണ്ടംഗ സംഘം കടന്നു കളഞ്ഞു; വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാര്‍ പിടികൂടി
എസ്.ഐയെ ആക്രമിച്ച് സിനിമ സ്റ്റൈലില്‍ രണ്ടംഗ സംഘം കടന്നു കളഞ്ഞു; വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാര്‍ പിടികൂടി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL