city-gold-ad-for-blogger
Aster MIMS 10/10/2023

അബുദാബിയിലെ റൂം മേറ്റ്‌ കൊടുത്തുവിട്ട പൊതി യുവാവില്‍ നിന്നും നഗരമധ്യത്തില്‍ തട്ടിപ്പറിച്ചു; ഇത്തവണയും സിസിടിവി ചതിച്ചു !

കാസര്‍കോട്: (www.kasargodvartha.com 28/06/2015) അബുദാബിയിലെ റൂംമേറ്റ് കൊടുത്തുവിട്ട വിലപിടിപ്പുള്ള സാധനങ്ങളടങ്ങിയ പൊതി യുവാവില്‍ നിന്നും നഗരമധ്യത്തില്‍ പട്ടാപ്പകല്‍ തട്ടിയെടുത്തു. അബുദാബിയില്‍ ജോലി ചെയ്യുന്ന തളങ്കര സിറാമിക്‌സ് റോഡിലെ ഹനീഫ കൊടുത്തുവിട്ട പുത്തന്‍ വസ്ത്രങ്ങളും മറ്റും അടങ്ങിയ പൊതിയാണ് ഞായറാഴ്ച രാവിലെ 10.30 മണിയോടെ മാരുതി 800 കാറിലെത്തിയ സംഘം പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് തട്ടിപ്പറിച്ചത്.

റൂംമേറ്റ് ഉദുമ ഉദയമംഗലത്തെ ഉദയനാണ് തട്ടിപ്പിന് ഇരയായത്. ശനിയാഴ്ചയാണ് ഉദയന്‍ അവധിക്ക് നാട്ടിലെത്തിയത്. ഇതിന് ശേഷം ഹനീഫയുടെ വീട്ടിലേക്ക് ഫോണ്‍ വിളിച്ച ഉദയന്‍ താന്‍ ഞായറാഴ്ച ടൗണിലേക്ക് വരുന്നുണ്ടെന്നും അബുദാബിയില്‍ നിന്നും തന്നുവിട്ട പൊതി അപ്പോള്‍ തരാമെന്നും ഹനീഫയുടെ വീട്ടുകാരെ വിളിച്ചറിയിച്ചു. ഞായറാഴ്ച രാവിലെ ഹനീഫയുടെ വീട്ടിലേക്ക് വിളിച്ച ഉദയന്‍ താന്‍ അല്‍പം തിരക്കിലാണെന്നും വീട്ടില്‍ ആരെങ്കിലുമുണ്ടെങ്കില്‍ പഴയ ബസ് സ്റ്റാന്‍ഡിലേക്ക് വിടണമെന്നും പറഞ്ഞു. ഇതേതുടര്‍ന്ന് മകന്‍ ആഷിഫിനെ കാറില്‍ വിടാമെന്ന് ഹനീഫയുടെ ഭാര്യ ഉദയനെ അറിയിച്ചു.

ഇതിനിടയില്‍ സ്ത്രീകളടക്കം ഉണ്ടായിരുന്ന മാരുതി 800 കാര്‍ ഉദയന്റെ മുന്നിലെത്തി. ഹനീഫയുടെ മകനാണോ എന്ന് ചോദിച്ചപ്പോള്‍ അല്ല ബന്ധുവാണെന്നാണ് കാറിലുണ്ടായിരുന്നവരില്‍ ഒരാള്‍  അറിയിച്ചത്. പൊതിവാങ്ങനാണോ എന്നു ചോദിച്ചപ്പോള്‍ ഒന്നുപറയാതെ ഉദയന്റെ കൈയ്യില്‍ നിന്നും പൊതി വാങ്ങി സംഘം സ്ഥലം വിടുകയായിരുന്നു. ഇതിന് ശേഷമാണ് ഹനീഫയുടെ മകന്‍ കാറിലെത്തിയത്. പൊതി അന്വേഷിച്ചപ്പോള്‍ കാറില്‍ വന്ന ബന്ധുക്കള്‍ക്ക് കൊടുത്തുവെന്ന് ഉദയന്‍ പറഞ്ഞു. പിന്നീടാണ് തട്ടിപ്പാണെന്ന് മനസിലായത്.

സംഭവം സംബന്ധിച്ച് കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കി. അതേസമയം സംഭവ സ്ഥലത്തെ സിസിടിവി പരിശോധിക്കാനുള്ള പോലീസിന്റെ ശ്രമവും പരാജയപ്പെട്ടു. ദിവസങ്ങളായി ഇവിടുത്തെ ക്യാമറ പ്രവര്‍ത്തന രഹിതമാണ്. നഗരത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച മിക്ക ക്യാമറകളും ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. പലപ്പോഴും മോഷണമോ, പിടിച്ചുപറിയോ മറ്റോ നടന്നാല്‍ ക്യാമറ പരിശോധിക്കുമ്പോഴായിരിക്കും കേടായ വിവരം അധികൃതര്‍ പോലും അറിയുക.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അബുദാബിയിലെ റൂം മേറ്റ്‌ കൊടുത്തുവിട്ട പൊതി യുവാവില്‍ നിന്നും നഗരമധ്യത്തില്‍ തട്ടിപ്പറിച്ചു; ഇത്തവണയും സിസിടിവി ചതിച്ചു !


Keywords :  Kasaragod, Kerala, Abudhabi, Friend, Youth, Udma, Car, Family,  Thalangara,  Room  Mate,  Expatriates parcel box snatched from expatriate,  Advertisement  Saree  Palace. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL