city-gold-ad-for-blogger
Aster MIMS 10/10/2023

ബീജന്തടുക്ക - മാന്യ ലിങ്ക് റോഡ് തകര്‍ന്നതിന് പിന്നില്‍ അഴിമതി; വിജിലന്‍സിന് പരാതി നല്‍കി

കാസര്‍കോട്: (www.kasargodvartha.com 30/06/2015) കാസര്‍കോട് ജില്ലയില്‍ ബദിയടുക്ക പി.ഡബ്ല്യു.ഡിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച ബീജന്തടുക്ക - മാന്യ ലിങ്ക് റോഡ് തകര്‍ന്നതിന് പിന്നില്‍ വന്‍ അഴിമതിയാണെന്ന് ആക്ഷേപം. രണ്ട് കോടി 54 ലക്ഷം രൂപയാണ് ഇതിന്റെ നിര്‍മാണത്തിന് ചിലവഴിച്ചതെന്നാണ് ബന്ധപ്പെട്ടവരുടെ അവകാശവാദം.

ടാറിംഗ് ശരിക്ക് ഉപയോഗിക്കാത്തതിനാല്‍ ആദ്യത്തെ മഴയ്ക്ക് തന്നെ ഇത് നശിച്ചുപോയിരിക്കുകയാണ്.  ആവശ്യമുള്ളിടത്ത് ഓവുചാലില്ലാത്തതിനാല്‍ മഴവെള്ളം കെട്ടിനിന്ന് റോഡിന്റെ ഇരുഭാഗങ്ങളും നശിച്ചുകൊണ്ടിരിക്കുന്നു. നിര്‍മിച്ച ഓവുചാലുകള്‍ അശാസ്ത്രീയമായതിനാല്‍ ഉപയോഗ ശൂന്യമായിക്കിടക്കുകയുമാണ്. ഇതുകാരണം മഴവെള്ളം ഒഴുകിപ്പോകാന്‍ വഴിയില്ലാത്ത അവസ്ഥയുമുണ്ട്.

ഈ റോഡില്‍ പല സ്ഥലങ്ങളിലേക്കും പോകേണ്ട അടയാളങ്ങള്‍ സ്ഥാപിച്ചതും ശരിയായ രീതിയിലല്ല. റോഡില്‍ സീബ്രാലൈന്‍ വരച്ചതെല്ലാം മഴയില്‍ ഒലിച്ചുപോയി. ലൈനില്‍ വരച്ചിട്ടുള്ള ലൈറ്റുകളും അടര്‍ന്ന് ഇളകിപ്പോയിരിക്കുന്നു. റോഡിന്റെ വീതി പല സ്ഥലത്തും കുറച്ചിട്ടുണ്ട്. റോഡിന്റെ അടിഭാഗവും നല്ല രീതിയില്‍ ഉറച്ചിട്ടില്ല. അതുകൊണ്ട് തന്നെ റോഡ് പണിയില്‍ അഴിമതിയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പെര്‍ഡാലയിലെ സി.എച്ച് മുഹമ്മദ്കുഞ്ഞി തിരുവനന്തപുരം വിജിലന്‍സ് അന്‍ഡ് ആന്റികറപഷന്‍ ബ്യൂറോ ഡയറക്ടര്‍ക്ക് പരാതി നല്‍കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ബീജന്തടുക്ക - മാന്യ ലിങ്ക് റോഡ് തകര്‍ന്നതിന് പിന്നില്‍ അഴിമതി; വിജിലന്‍സിന് പരാതി നല്‍കി


Keywords :  Kasaragod, Kerala, Road, Construction plan, Badiyadukka, Manya, Complaint,  Vigilance,  Corruption in Beejandadukka- Manya road construction, Advertisement  India gate.


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL