city-gold-ad-for-blogger
Aster MIMS 10/10/2023

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ് ഒത്തുതീര്‍പ്പാക്കാത്തതിന്റെ പേരില്‍ യുവാക്കളെ കള്ളക്കേസില്‍ കുടുക്കിയതായി ആരോപണം

ബേക്കല്‍: (www.kasargodvartha.com 30/06/2015) യുവാവിനെ തട്ടിക്കൊണ്ടുപോയി അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കാത്തതിന്റെ പേരില്‍ യുവാക്കളെ കള്ളക്കേസില്‍ കുടുക്കിയതായി ആരോപണം. ബേക്കല്‍ പുതിയ കടപ്പുറത്തെ മുസ്തഫയേയും സുഹൃത്ത് നൗഷാദിനേയും മറ്റു നാല് പേര്‍ക്കെതിരേയുമാണ് യുവാവിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കള്ളപ്പരാതിയില്‍ കേസെടുത്തതായി ആരോപണം ഉയര്‍ന്നത്.

ഏതാനും കേസുകളില്‍ പ്രതിയായ പള്ളിക്കര തൊട്ടി ഹദ്ദാദ് നഗറിലെ കത്തി അഷ്‌റഫിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ ബേക്കല്‍ പോലീസ് 308, 326 വകുപ്പുകള്‍ പ്രകാരം നരഹത്ത്യാശ്രമത്തിനും മറ്റും കേസെടുത്തത്. ഈ കേസില്‍ പ്രതിയാക്കപ്പെട്ട നൗഷാദിനെ നാല് മാസം മുമ്പ് ബേക്കല്‍ ഭാഗത്തുനിന്നും തട്ടിക്കൊണ്ടുപോവുകയും അതിഞ്ഞാലിലെ അജ്ഞാതകേന്ദ്രത്തില്‍വെച്ച് അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതിയാണ് വെട്ടേറ്റുവെന്ന് പറയുന്ന കത്തി അഷ്‌റഫ്.

തട്ടിക്കൊണ്ടുപോയ കേസില്‍ കത്തി അഷ്‌റഫിന് പുറമെ ആബിദ്, നിരവധി കേസുകളില്‍ പ്രതിയായ ചിമ്മിണി ഹനീഫ, റമീസ് എന്നിവര്‍ക്കെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. ഈകേസില്‍ പ്രതികളായ ആബിദിനെതിരേയും ചിമ്മിണി ഹനീഫിനെതിരേയും ജില്ലാ പോലീസ് കാപ്പ ചുമത്താനുള്ള നടപടിയുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് തട്ടിപ്പിക്കൊണ്ടുപോയ കേസ് ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് അഷ്‌റഫ് ഉള്‍പെടെയുള്ളവര്‍ നൗഷാദിനേയും മുസ്തഫയേയും സമീപിച്ചത്. ഇതിന് തയ്യാറാവാത്തതിന്റെ പേരിലാണ് ഇപ്പോള്‍ കളക്കേസ് ചുമത്തി ഇവര്‍ക്കെതിരെ വധശ്രമം ഉള്‍പെടെയുള്ള കേസുകള്‍ ബേക്കല്‍ പോലീസിന്റെ ഒത്താശയോടെ രജിസ്റ്റര്‍ ചെയ്തതെന്നാണ് പരാതി.

വെട്ടേറ്റ കത്തി അഷ്‌റഫ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ മണിക്കൂറുകള്‍ മാത്രമാണ് ചികിത്സയില്‍ കഴിഞ്ഞത്. തോളെല്ലും വാരിയെല്ലും പൊട്ടുകയും ചെയ്ത അഷ്‌റഫ് തന്നെ ആശുപത്രിയില്‍ നിന്നും ഇറങ്ങി ബുള്ളറ്റു ഓടിച്ചുപോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. നൗഷാദിനേയും മുസ്തഫയേയും മറ്റും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇവര്‍ ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയിരിക്കുകയാണ്. മണല്‍ കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഇത്തരമൊരു കേസിന് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ് ഒത്തുതീര്‍പ്പാക്കാത്തതിന്റെ പേരില്‍ യുവാക്കളെ കള്ളക്കേസില്‍ കുടുക്കിയതായി ആരോപണം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kasaragod, Kerala, case, Police, Youth, Assault, Attack, complaint, Complaint as fake case registered against youngsters.

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ് ഒത്തുതീര്‍പ്പാക്കാത്തതിന്റെ പേരില്‍ യുവാക്കളെ കള്ളക്കേസില്‍ കുടുക്കിയതായി ആരോപണം


Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL