city-gold-ad-for-blogger
Aster MIMS 10/10/2023

സുഹൃത്തുക്കളുമായി വഴിവിട്ട ബന്ധത്തിന് നിര്‍ബന്ധിച്ച ഭര്‍ത്താവിനെതിരെ ഭാര്യ പോലീസില്‍ പരാതി നല്‍കി

നീലേശ്വരം: (www.kasargodvartha.com 30/06/2015) സുഹൃത്തുക്കളുമായി വഴിവിട്ട ബന്ധത്തിന് നിര്‍ബന്ധിച്ച ഭര്‍ത്താവിനെതിരെ ഭാര്യ പോലീസില്‍ പരാതി നല്‍കി. മടിക്കൈ എരിക്കുളം എടമുണ്ടയിലെ 22 കാരിയാണ് ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസിന് പരാതി നല്‍കിയത്.

ഭര്‍ത്താവ് തൈക്കടപ്പുറം പാലിച്ചോന്‍ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ഇല്യാസിനെതിരെയാണ് പരാതി. 2013 ഒക്ടോബര്‍ 27നാണ് യുവതിയുടെയും ഇല്യാസിന്റെയും വിവാഹം കഴിഞ്ഞത്. തുടര്‍ന്ന് പാലിച്ചോന്‍ ക്ഷേത്രത്തിനടുത്തെ ക്വാര്‍ട്ടേഴ്‌സില്‍ ഇല്യാസിന്റെയും മാതാപിതാക്കളോടുമൊപ്പം താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുകയായിരുന്നു.

പീഡനം സഹിക്കവയ്യാതായപ്പോള്‍ യുവതി നീലേശ്വരം പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ഇല്യാസിന്റെ മാതാവ് സുഹറ, ഭര്‍തൃ സഹോദരന്‍ അര്‍ഫാല്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ കോടതിയില്‍ പോലീസ് നല്‍കിയ കുറ്റപത്രത്തില്‍ സുഹറയെയും അര്‍ഫാലിനെയും പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. പിന്നീട് നടന്ന മധ്യസ്ഥ തീരുമാന പ്രകാരം യുവതി ഭര്‍ത്താവിന്റെ കൂടെതന്നെ താമസം തുടങ്ങി.

നാല് ദിവസം മുമ്പ് ഉച്ചയ്ക്ക് രണ്ടു മണിയോടെ ഇല്യാസ് യുവതിയെ മര്‍ദിക്കുകയും ഭര്‍ത്താവിന്റെ സുഹൃത്തുക്കളുമായി വഴിവിട്ട  ബന്ധത്തിന്  വഴങ്ങാന്‍ നിര്‍ബന്ധിക്കുകുയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരിയും മറ്റൊരു ബന്ധുവും ചേര്‍ന്ന് തന്നെ തള്ളിപുറത്താക്കിയെന്നും പിന്നെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നുവെങ്കിലും വകുപ്പുകള്‍ നിസാരവല്‍ക്കരിക്കുകയാണ് ചെയ്തതെന്നും കേസ് പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് പോലീസ് ചീഫിന് പരാതി നല്‍കിയത്.

സുഹൃത്തുക്കളുമായി വഴിവിട്ട ബന്ധത്തിന് നിര്‍ബന്ധിച്ച ഭര്‍ത്താവിനെതിരെ ഭാര്യ പോലീസില്‍ പരാതി നല്‍കി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Kerala, Natives, Police, complaint, Friend, husband, Complaint against husband and family.

സുഹൃത്തുക്കളുമായി വഴിവിട്ട ബന്ധത്തിന് നിര്‍ബന്ധിച്ച ഭര്‍ത്താവിനെതിരെ ഭാര്യ പോലീസില്‍ പരാതി നല്‍കി


Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL