പെര്‍ളയില്‍ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; 3 സഹോദരങ്ങള്‍ കസ്റ്റഡിയില്‍
May 24, 2015, 14:07 IST
ബദിയഡുക്ക: (www.kasargodvartha.com 24/05/2015) പെര്‍ളയില്‍ യുവാവിനെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെര്‍ള ബെദിരംപള്ളയിലെ ഗിരിലാല്‍ ഡിസോജ-ലില്ലി ദമ്പതികളുടെ മകന് ലൂയിസ് ഡിസോജ (40) യാണ് മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് ലൂയിസിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയില്‍ കാര്യമായ ഒരു മുറിവ് കണ്ടെത്തിയിട്ടുണ്ട്. മരണത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് സഹോദരങ്ങളായ വിന്‍സെന്റ് ഡിസോജ, ഫ്രാന്‍സിസ് ഡിസോജ, സ്റ്റെയ്നി ഡിസോജ എന്നിവരെയാണ് ബദിയഡുക്ക പോലീസ് കസ്റ്റഡിയിലെടുത്തത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് സി.ഐ. പി.കെ സുധാകരന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാസര്‍കോട് എസ്.പി ഡോ. ശ്രീനിവാസും സംഭവസ്ഥലത്തെത്തിയ ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
ലൂയിസിന്റെ തലയ്ക്കുണ്ടായ മുറിവ് രണ്ടുദിവസം മുമ്പ് സംഭവിച്ചതാണെന്നും പറയുന്നുണ്ട്. അവിവാഹിതനാണ് മരിച്ച ലൂയിസ്. മറ്റു സഹോദരങ്ങള്‍ പിയൂഷ് ഡിസോജ, ജെറാള്‍ഡ് ഡിസോജ, മേഴ്സ് ഡിസോജ.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Badiyadukka, Death, custody, Police, Perla, Dead body, Murder, Youth found dead in house.
Advertisement: