കാമുകനോടൊപ്പം ഭാര്യ ഒളിച്ചോടി; ഭര്‍ത്താവ് പോലീസില്‍ പരാതി നല്കി
May 25, 2015, 14:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/05/2015) കാമുകനോടൊപ്പം ഭാര്യ ഒളിച്ചോടി. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പോലീസില്‍ പരാതി നല്കി. നീലേശ്വരം മൂലപ്പള്ളിയിലെ ഭാസ്കരന്റെ മകള്‍ ബിന്ദുവാണ് കാമുകനോടൊപ്പം ഒളിച്ചോടിയത്. സംഭവത്തില്‍ ബിന്ദുവിന്റെ ഭര്‍ത്താവ് പനത്തടി കുറിഞ്ഞിയിലെ നാരായണന്റെ മകന് എം വിനു(35) വാണ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്.
പടന്നക്കാട്ടെ മോഹനന്റെ കൂടെയാണ് ബിന്ദു ഒളിച്ചോടിയതെന്നാണ് പരാതിയില്‍ പറയുന്നത്. പടന്നക്കാട്ടെ ചൂരല്‍ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു ബിന്ദു. കഴിഞ്ഞ ദിവസം രാവിലെ പതിവുപോലെ ബിന്ദു ചൂരല്‍ കമ്പനിയില്‍ ജോലിക്ക് പോവുകയും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ മോഹനന്റെ കൂടെ ഒളിച്ചോടുകയായിരുന്നുവെന്നും അറിയുകയായിരുന്നു.
6 വര്‍ഷം മുമ്പാണ് വിനുവിന്റെയും ബിന്ദുവിന്റെയും വിവാഹം കഴിഞ്ഞത്. കൂലിത്തൊഴിലാളിയാണ് വിനു. ഇവര്‍ക്ക് കുട്ടികളൊന്നുമില്ല. മിക്ക ദിവസങ്ങളിലും സ്വന്തം വീട്ടിലാണ് ബിന്ദു താമസിച്ചിരുന്നതെന്നും തന്റെ വീട്ടിലേക്ക് വല്ലപ്പോഴും മാത്രമേ വരാറുള്ളൂവെന്നും വിനു പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. തന്നെ അനുസരിക്കുന്നുണ്ടായിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kanhangad, Kerala, Kasaragod, complaint, Police, wife, husband, Investigation, Neeleshwaram,
Advertisement: