city-gold-ad-for-blogger
Aster MIMS 10/10/2023

പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു

ബണ്ട് വാള്‍: (www.kasargodvartha.com 22/05/2015) നേത്രാവതി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. പാടു വില്ലേജ് സുജീറിലെ ഇസ്ഹാഖിന്റെ മക്കളായ സുഹൈല്‍ (12), സഹില്‍ (15) എന്നിവരാണ് മരിച്ചത്.

തൊട്ടടുത്ത ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിച്ച ശേഷം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. ഇതിനിടയില്‍ കുഴിയില്‍ പെട്ട് സുഹൈല്‍ മുങ്ങിത്താഴുകയായിരുന്നു. സുഹൈലിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് സഹലും അപകടത്തില്‍ പെട്ടത്.

മൃതദേഹം വെന്റ്‌ലോക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. അതേസമയം മണല്‍ മാഫിയ ജെസിബി ഉപയോഗിച്ച് മണല്‍ വാരിയ കുഴികളാണ് അപകടത്തിന് ഇരയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ബണ്ട് വാള്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു


Keywords :  Mangalore, National, Death, Obituary, River, Sand, Students,  Two brothers drown in Netravati river. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL