Join Whatsapp Group. Join now!
Aster MIMS 10/10/2023

സുഹൃത്ത് നല്‍കിയ ഗുളിക കഴിച്ചു പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം

വിളിച്ചുകൊണ്ടു പോയ സുഹൃത്ത് നല്‍കിയ ഗുളിക കഴിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം. പരവനടുക്കം ഗവ. ഹയര്‍സെക്കണ്ടറി Kasaragod, Kerala, Student, Police, Paravanadukkam, Mangalore, Hospital, Investigation, Ahammed Subair,
കാസര്‍കോട്:(www.kasargodvartha.com 19.05.2015) വിളിച്ചുകൊണ്ടു പോയ സുഹൃത്ത് നല്‍കിയ ഗുളിക കഴിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം. പരവനടുക്കം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി പരവനടുക്കം അഞ്ചങ്ങാടി മാച്ചിനടുക്കത്തെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ മുഹമ്മദ് സുബൈറിനെയാണ് (18) ഗുരുതരാവസ്ഥയില്‍ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട 6.15 മണിയോടെ ഒരു സുഹൃത്താണ് സുബൈറിനെ ഗ്രൗണ്ടിലേക്ക് വിളിച്ചു കൊണ്ട്പോയത്. പിന്നീട് സുഹൃത്ത് നല്‍കിയ ഒരു ഗുളിക കഴിച്ചതോടെ ബോധം മറഞ്ഞു.

രാത്രി വീടിനടുത്തുള്ള പൂട്ടികിടന്ന കടയുടെ വരാന്തയില്‍ സുബൈറിനെ അവശനിലയില്‍ കണ്ട ഒരു ബൈക്ക് യാത്രക്കാര്‍ വിവരം സുബൈറിന്റെ വീട്ടിലറിയിക്കുകയായിരുന്നു. പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. സുബൈറിന് സംസാരിക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ്

സുബൈറിന് നല്‍കിയത് മയക്കുമരുന്നു ഗുളികയാണെന്നാണ് സംശയം. സംഭവത്തെ കുറിച്ച് കാസര്‍കോട് ടൗണ്‍പോലീസ് അന്വേഷണമാരംഭിച്ചു.

Post a Comment