ഓപ്പറേഷന് അനന്ത കാസര്‍കോട്ടും
May 25, 2015, 16:14 IST
കാസര്‍കോട്: (www.kasargodvartha.com 25/05/2015) ജലാശയങ്ങളും നീരൊഴുക്കുകളും സംരക്ഷിക്കാനും വെളളക്കെട്ട് തടയാനും ലക്ഷ്യമിട്ട് ജില്ലയില്‍ നടപ്പാക്കേണ്ട പദ്ധിതകളുടെ നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി.
Keywords: Operation Ananda in Kasaragod, Kasaragod District Collector P.S. Muhammed Sageer, Kerala, Kasaragod.
Advertisement:
ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കണ്ണൂരില്‍ നടത്തിയ ജില്ലാ കളക്ടര്‍മാരുടെ യോഗത്തിന്റെയും വീഡിയോ കോണ്‍ഫറന്‍സിന്റെയും അടിസ്ഥാനത്തിലാണ് ഓപ്പറേഷന് അനന്ത മാതൃകയില്‍ ജില്ലയില്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ തടയും. നെല്ലിക്കുന്ന്- പളളം പാലത്തിന്റെ നിര്‍മ്മാണ അവശിഷ്ടങ്ങള്‍ തോടില്‍ കുന്നു കൂടി കിടക്കുന്നതിനാല്‍ പളളം റോഡില്‍ നീരൊഴുക്ക് തടസ്സപ്പെടുന്നതായി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
കാഞ്ഞങ്ങാട് കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റില്‍ നിന്നുളള മലിനജലത്തിന്റെ ഒഴുക്കും തടസ്സപ്പെട്ടിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ കാലവര്‍ഷത്തില്‍ വെളളക്കെട്ട് മൂലമുണ്ടാകുന്ന അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്ന ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. മഞ്ചേശ്വരം , കാസര്‍കോട്, കാഞ്ഞങ്ങാട്, വെളളരിക്കുണ്ട് താലൂക്കുകളില്‍ സംരക്ഷിക്കപ്പെടേണ്ട കുളങ്ങളുടെയും ജലാശയങ്ങളുടെയും പട്ടിക ലഭ്യമാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി.
എഡിഎം എച്ച് ദിനേശന് തഹസില്‍ദാര്‍മാരായ എം. ശശിധരഷെട്ടി (മഞ്ചേശ്വരം) കെ അംബുജാക്ഷന് (കാസര്‍കോട്), വൈഎം.സി സുകുമാരന്‍ (കാഞ്ഞങ്ങാട്), പി.കെ. ശോഭ (വെളളരിക്കുണ്ട്) കാസര്‍കോട് മുനിസിപ്പല്‍ സെക്രട്ടറി വിനയന് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
Advertisement: