Join Whatsapp Group. Join now!
Aster MIMS 10/10/2023

വധശ്രമം: അറസ്റ്റ് ഒഴിവാക്കാന്‍ പ്രതികള്‍ ഒളിവിലെന്ന് ടൗണ്‍ എസ്.ഐ

പത്രം ഏജന്റും ക്‌ളബ് പ്രവര്‍ത്തകനുമായ പരവനടുക്കം തായത്തെടിയില്‍ അബ്ദുല്‍ അസീസിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ ഒളിവില്‍.സംഭവത്തില്‍ 15 പേര്‌ക്കെതിരെ പൊലീസ് Kasaragod, Case, Police, Arrest, Friend, Abdul Aziz, Madhyamam, News Paper
കാസര്‍കോട്: (www.kasargodvartha.com 22/05/2015) പത്രം ഏജന്റും ക്ലബ് പ്രവര്‍ത്തകനുമായ പരവനടുക്കം തായത്തൊട്ടിയില്‍ അബ്ദുല്‍ അസീസിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ ഒളിവില്‍. സംഭവത്തില്‍ 15 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

ഇതില്‍ ആറു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റ് ഒഴിവാക്കാന്‍ വേണ്ടി പ്രതികള്‍ ഒളിവിലാണെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്നും ടൗണ്‍ എസ്.ഐ അറിയിച്ചു. അസീസിന്റ സുഹൃത്ത് ഖലീലുല്ലയെ ഒരു സംഘം വിളിച്ചിറക്കികൊണ്ടുപോയി കൈയ്യേറ്റം ചെയ്തതിനെ ചോദ്യം ചെയ്തതാണ് വധശ്രമത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ക്ലബ്ബില്‍ കാരംസ് കളിക്കുകയായിരുന്ന അസീസിനെ ഒരു സംഘം വിളിച്ചിറക്കി കൊണ്ടുപോയി മര്‍ദിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Related News:  
ക്ലബ്ബില്‍ കാരംസ് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാവിനെ അക്രമിച്ചു; 15 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

Post a Comment