Join Whatsapp Group. Join now!
Aster MIMS 10/10/2023

മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട് ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍; സുഹൃത്തിനായി തിരച്ചില്‍

മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട് ഭര്‍തൃമതിയായ 30 കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. സുഹൃത്തിന് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി. സന്തോഷ് നഗറിലെ സജിന്‍ എന്ന Kasaragod, Kerala, Police, arrest, Molestation, Threatening, Mobile Phone, Kasaragod Police,
കാസര്‍കോട്: (www.kasargodvartha.com 03/05/2015) മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട് ഭര്‍തൃമതിയായ 30 കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. സുഹൃത്തിന് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി. സന്തോഷ് നഗറിലെ സജിന്‍ എന്ന സജ്‌നാസി (24)നെയാണ് കാസര്‍കോട് സി.ഐ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. സുഹൃത്ത് ചെപ്പു എന്ന ഷഫീഖിന് വേണ്ടിയാണ് തിരച്ചില്‍ നടത്തുന്നത്.

ആറു വര്‍ഷം മുമ്പ് മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട സജ്‌നാസ് പ്രണയം നടിച്ച് യുവതിയെ നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു. യുവാവിനെ സ്ഥിരമായി വാഹനത്തില്‍ കൊണ്ടുവിടാറുള്ളത് സുഹൃത്തായ ഷഫീഖാണ്. കഴിഞ്ഞ ദിവസം ഷഫീഖ് യുവതിയുടെ വീട്ടിലെത്തുകയും തനിക്ക് മുന്നില്‍ വഴങ്ങാന്‍ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.

തയ്യാറാകാതിരുന്നപ്പോള്‍ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ കാട്ടി ഇത് വാട്‌സ്ആപ്പിലും മറ്റും ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്നും മറ്റുള്ളവര്‍ക്ക് നല്‍കി പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിന് മുതിരുകയായിരുന്നു. യുവതിയുടെ കൈക്ക് കടന്നുപിടിച്ചപ്പോള്‍ കുതറിയോടി രക്ഷപ്പെട്ടു. പിന്നീട് വനിതാസെല്ലില്‍ യുവതി പരാതി നല്‍കുകയായിരുന്നു. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
Kasaragod, Kerala, Police, arrest, Molestation, Threatening, Mobile Phone, Kasaragod Police, Santhosh Nagar, Sajnas, Case, Compliant, Women,


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട് ഗള്‍ഫുകാരന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച 2 പേര്‍ക്കെതിരെ കേസ്
Keywords: Kasaragod, Kerala, Police, arrest, Molestation, Threatening, Mobile Phone, Kasaragod Police, Santhosh Nagar, Sajnas, Case, Compliant, Women,

Advertisement:

Post a Comment