ബിജെപി ഓഫീസ് ശിലാസ്ഥാപനവും മോഡി സര്‍ക്കാരിന്റെ വാര്‍ഷികവും കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര് ഉദ്ഘാടനം ചെയ്യും
May 25, 2015, 16:49 IST
കാസര്‍കോട്: (www.kasargodvartha.com 25/05/2015) ബിജെപി പുതുതായി നിര്‍മ്മിക്കുന്ന കാസര്‍കോട് ജില്ലാ കമ്മറ്റി ഓഫീസിന്റെ ശിലാസ്ഥാപനം 28 ന് രാവിലെ 10 മണിക്ക് അടുക്കത്ത് വയല്‍ ശ്രീനാരായണ ഗുരു റോഡരികില്‍ അഭയ സംഘ കാര്യാലയത്തിന് എതിര് വശത്ത് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കര് നിര്‍വ്വഹിക്കും.
തുടര്‍ന്ന് 10.30 മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികളുടെ ജില്ലാ തല ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും. ജനസംഘം സ്ഥാപക അദ്ധ്യക്ഷനും സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ രാഷ്ട്രീയ ബലിദാനിയുമായ ഡോ. ശ്രാമ പ്രകാശ് മുഖര്‍ജിയുടെ നാമധേയത്തിലാണ് ഓഫീസ് നിര്‍മ്മിക്കുന്നത്.
ചടങ്ങില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, സെക്രട്ടറി വി.വി. രാജന്, വൈസ് പ്രസിഡണ്ട് പ്രമീള സി. നായ്ക്ക്, ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്, എം. സജ്ജീവ ഷെട്ടി, പി. രമേഷ് തുടങ്ങിയവര്‍ സംബന്ധിക്കും. ജില്ലാ അദ്ധ്യക്ഷന്‍ പി. സുരേഷ്കുമാര്‍ ഷെട്ടി അദ്ധ്യക്ഷത വഹിക്കുമെന്ന് ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് അറിയിച്ചു.
Keywords: Minister Prakash Javadekar, Kasaragod, Kerala, BJP Office, Inauguration.
Advertisement: