എയര്‍ഹോസ്റ്റസിന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവിന് 2 വര്‍ഷം തടവ്
May 22, 2015, 12:44 IST
മംഗളൂരു: (www.kasargodvartha.com 22/05/2015) എയര്‍ഹോസ്റ്റസായ വെസ്റ്റ് ബംഗാള്‍ സ്വദേശിനിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ യുവാവിനെ കോടതി രണ്ട് വര്‍ഷം തടവു ശിക്ഷയ്ക്ക് വിധിച്ചു. വെസ്റ്റ് ബംഗാള്‍ ബര്‍ദമാന്‍ ജില്ലയിലെ ദെബ്റാജ് സെന്‍ ഗുപ്ത (26)യെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) ശിക്ഷിച്ചത്.
വെസ്റ്റ് ബംഗാള്‍ സ്വദേശിനിയും മംഗളൂരുവില്‍ എയര്‍ഇന്ത്യയില്‍ എയര്‍ ഹോസ്റ്റസുമായ ഷര്‍മിസ്ത ഷായുടെ ഫോട്ടോയാണ് ഇമെയില്‍ ഹാക്ക് ചെയ്ത് കൈക്കലാക്കിയ ശേഷം മറ്റൊരു ചിത്രത്തോടൊപ്പം തല ചേര്‍ത്തു വെച്ച് പ്രചരിപ്പിച്ചത്. ഷര്മിസ്തയുടെ സുഹൃത്തായിരുന്നു ദെബ്റാജ്. 2010ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഫോട്ടോ മോര്‍ഫ് ചെയ്ത ശേഷം അപരിചിതമായ മെയില്‍ വഴി ഷര്മിസ്തയുടെ ഇമെയിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഐ.പി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടത്താനായത്. രണ്ട് കേസുകളിലായി പ്രതി 1,50,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു.

Keywords : Mangalore, Court, National, Accuse, Jail, Photo, Man gets 2 years in jail for morphing, circulating obscene photos of air hostess.