Join Whatsapp Group. Join now!
Aster MIMS 10/10/2023

മുസ്ലിം ലീഗ് വിദ്യാഭ്യാസത്തിനു വേണ്ടി എക്കാലവും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു: ടി.ഇ. അബ്ദുല്ല

മുസ്‌ലിം ലീഗും പോഷക സംഘടനകളും സമൂഹത്തിന് നല്ല വിദ്യാഭ്യാസവും വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനവും നല്‍കാന്‍ എക്കാലവും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചവരാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന Kasaragod, Thalangara, Muslim-league, T.E Abdulla, Education, School, Free school kit distribution inauguration, Study, Students,
തളങ്കര: (www.kasargodvartha.com 25/05/2015) മുസ്‌ലിം ലീഗും പോഷക സംഘടനകളും സമൂഹത്തിന് നല്ല വിദ്യാഭ്യാസവും വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനവും നല്‍കാന്‍ എക്കാലവും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചവരാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാനുമായ ടി.ഇ. അബ്ദുല്ല പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തില്‍ പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തില്‍ ഇന്നു കാണുന്ന വിദ്യാഭ്യാസ പുരോഗതിക്ക് കാരണം ഒരു കാലത്ത് മുസ്‌ലിം ലീഗ് നേതാക്കന്മാര്‍ അനുഭവിച്ച ത്യാഗത്തിന്റെയും പരിഹാസങ്ങളുടെയും ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് മുനിസിപ്പല്‍ 27-ാം വാര്‍ഡ് തളങ്കര കണ്ടത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സൗജന്യ സ്‌കൂള്‍ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് പ്രസിഡന്റ് നൗഫല്‍ തായല്‍ അധ്യക്ഷത വഹിച്ചു. മുജീബ് തളങ്കര, ടി.എ. മുഹമ്മദ് കുഞ്ഞി, എം. ഖമറുദ്ദീന്‍, അഷ്‌റഫ് മുട്ടത്തൊടി, സുബൈര്‍ യു.എ, അഷ്‌റഫ് ടാം, മഹ്മൂദ്, ബഷീര്‍ കൊട്ട, ഫിറോസ് കടവത്ത്, റിയാസ് യു.മണി, റാസി മൂവാര്‍, അബ്ബാസ് പടപ്പില്‍, അക്രം റാസി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി സിദ്ദീഖ് ചക്കര സ്വാഗതവും ട്രഷറര്‍ ഹാരിസ്  ടി.ഐ. നന്ദിയും പറഞ്ഞു.

Kasaragod, Thalangara, Muslim-league, T.E Abdulla, Education, School, Free school kit distribution inauguration, Study, Students

Kasaragod, Thalangara, Muslim-league, T.E Abdulla, Education, School, Free school kit distribution inauguration, Study, Students,
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment