city-gold-ad-for-blogger
Aster MIMS 10/10/2023

പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് 459 വീടുകള്‍ നല്‍കി

കാസര്‍കോട്: (www.kasargodvartha.com 25/05/2015)   കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് 459 വീടുകള്‍ നിര്‍മ്മിക്കുന്നതിന് ജില്ലാ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സാമ്പത്തിക സഹായം നല്‍കി. ഓരോ വീടിനും രണ്ടര ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ഈ ഏപ്രില്‍ മുതല്‍ അനുവദിക്കുന്ന ഓരോ വീടിനും മൂന്നര ലക്ഷം രൂപവീതം നല്‍കും.

ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങള്‍, ഭവന നിര്‍മ്മാണത്തിന് മുമ്പ് സാമ്പത്തിക സഹായം ലഭിച്ചിട്ടില്ലാത്തവര്‍, വിധവകള്‍, വിവാഹ പ്രായമെത്തിയ പെണ്‍കുട്ടികളുള്ള കുടുംബങ്ങള്‍ എന്നിവര്‍ക്കാണ് വീട് നിര്‍മ്മിക്കുന്നതിന് സാമ്പത്തിക സഹായം അനുവദിക്കുമ്പോള്‍ മുന്‍ഗണന നല്‍കിയത്. ഊരുകൂട്ടങ്ങള്‍ വഴി ഗ്രാമ പഞ്ചായത്ത് മുഖേനയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. നാല് ഘട്ടങ്ങളിലായിട്ടാണ് ഭവന നിര്‍മ്മാണത്തിനുള്ള സാമ്പത്തിക സഹായം ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നത്. 

2011-12 വര്‍ഷത്തില്‍ 100 വീടിനും, 2012-13 ല്‍ 63 വീടിനും, 2013-14 ല്‍ 75 വീടിനും 2014-15 ല്‍ 221 വീടിനും സാമ്പത്തിക സഹായം നല്‍കി. ജില്ലാ പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ഇങ്ങനെ ഭവന രഹിതരായ നിരവധി പട്ടികവര്‍ഗ്ഗക്കാരുടെ വീടെന്ന സ്വപ്നമാണ് കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കിയത്. 

ജില്ലയിലെ പ്രാക്തന ഗോത്ര വിഭാഗക്കാരുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ആവിഷ്‌കരിച്ച പ്രാക്തന ഗോത്ര പാക്കേജ് അനുസരിച്ച് 1402 പേര്‍ക്ക് കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ പ്രയോജനം ലഭിച്ചു. 2011-12 ല്‍ 404 പേര്‍ക്കും, 2012-13 ല്‍ 318, 2013-14 ല്‍ 376, 2014-15 ല്‍ 304 പേര്‍ എന്നിങ്ങനെയാണ് പാക്കേജ് പ്രകാരം സഹായം ലഭിച്ച ഗുണഭോക്താക്കള്‍. 

പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് 459 വീടുകള്‍ നല്‍കി
File Photo
മാതാപിതാക്കളെ നഷ്ടപ്പെട്ട 18 വയസ്സിന് താഴെയുള്ള പട്ടികവര്‍ഗ്ഗ കുട്ടികള്‍ക്ക് സഹായ ഹസ്തമേകുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന കൈത്താങ്ങ് പദ്ധതിയും പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ജില്ലയില്‍ നടപ്പിലാക്കിവരുന്നു. 2013-14 ല്‍ 44 പേര്‍ക്കും, 2014-15 ല്‍ 61 പേര്‍ക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. 

നിര്‍ദ്ധനരായ പട്ടികവര്‍ഗ്ഗ പെണ്‍കുട്ടികള്‍ക്ക് 50000 രൂപ വീതം വിവാഹ ധനസഹായം പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നല്‍കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 300 പെണ്‍കുട്ടികള്‍ക്കാണ് ധനസഹായം ലഭിച്ചത്. 

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL