city-gold-ad-for-blogger
Aster MIMS 10/10/2023

ഫേസ്ബുക്കിലൂടെയും വാട്ട്‌സ് ആപ്പിലൂടെയും സെക്‌സ് റാക്കറ്റുകളുടെ ഓണ്‍ലൈന്‍ വ്യാപാരം

കാസര്‍കോട്: (www.kasargodvartha.com 27/05/2015) കാസര്‍കോട് കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി സൂചന ലഭിച്ചു. ഫേസ്ബുക്കിന് പിന്നാലെ വാട്ട്‌സ് ആപ്പും ഉപയോഗിച്ചാണ് ഇത്തരം റാക്കറ്റുകള്‍ മാംസ വില്‍പന നടത്തുന്നത്. വ്യാജ പ്രൊഫൈല്‍ ഐഡിയും ഫോണ്‍ നമ്പറും ഉപയോഗിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.

കാസര്‍കോട് നിന്ന് ഇരകളെ മംഗളൂരുവിലെത്തിക്കുകയും അവിടെയുള്ള സെക്‌സ് റാക്കറ്റുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഫേസ്ബുക്കില്‍ നഗ്നഫോട്ടോയിട്ട് ആളുകളെ ആകര്‍ഷിപ്പിക്കുകയും പിന്നീടുള്ള ആശയവിനിമയത്തിന് വാട്ട്‌സ് ആപ്പ് ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്.

കിംവദന്തികളും അശ്ലീലങ്ങളും പ്രചരിപ്പിക്കുന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നേരത്തെ ഈ ഭാഗത്ത് സജീവമായിരുന്നു. പോലീസിന്റെ ശക്തമായ ഇടപെടല്‍ മൂലം ഒരു പരിധിവരെ അത്തരം ഐഡികള്‍ ഉള്‍വലിഞ്ഞെങ്കിലും ഇപ്പോള്‍ സെക്‌സുമായാണ് പുതിയ സംഘം സജീവമായത്. തെക്കന്‍ കേരളത്തിലെയും മറ്റും ഒറിജിനല്‍ പ്രൊഫൈലുകളിലെ ആള്‍ക്കാരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സംഘം പ്രവര്‍ത്തിക്കുന്നതെന്ന് ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.

സജീവമല്ലാത്തതും സംശയം തോന്നുന്നതുമായ അക്കൗണ്ടുകള്‍ വെരിഫിക്കേഷന്‍ സിസ്റ്റം കാര്യക്ഷമമാക്കി ഫേസ്ബുക്ക് തന്നെ നിയന്ത്രിച്ചുവരുന്നുണ്ട്. ഇതിനിടയിലാണ് മാംസ വില്‍പനയ്ക്ക് പുതിയ അക്കൗണ്ടുമായി സംഘം രംഗത്തെത്തിയത്. കാര്യങ്ങള്‍ വേഗത്തിലാക്കാനാണ് ഇവര്‍ വാട്ട്‌സ് ആപ്പിനെ ആശ്രയിക്കുന്നത്.

സെക്‌സ് വ്യാപാരത്തിനായി ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും പ്രത്യേകം ഗ്രൂപ്പുകളും ഇവര്‍ തുടങ്ങിയിട്ടുണ്ട്. ഇതുവരെ രണ്ട് ഫേസ്ബുക്ക് ഗ്രൂപ്പും ഏതാനും വാട്ട്‌സ് ആപ്പ് ഗ്രൂപ്പകളും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് ഗ്രൂപ്പിലുള്ളവര്‍ തന്നെയാണ് സെക്‌സ് റാക്കറ്റിന്റെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളെ കുറിച്ചുള്ള വിവരവും നല്‍കുന്നത്. സെക്‌സ് ആവശ്യമുള്ളവര്‍ നമ്പര്‍ കമന്റ് ചെയ്താല്‍ തങ്ങളുടെ ഗ്രൂപ്പില്‍ ഉള്‍പെടുത്താം എന്നാണ് അറിയിക്കുന്നത്.

ഫേസ്ബുക്കില്‍ ഇത്തരം റാക്കറ്റുകള്‍ നല്‍കിയ വാട്ട്‌സ് ആപ്പ് നമ്പറിലേക്ക് നിജസ്ഥിതി അറിയാന്‍ വിളിച്ചപ്പോള്‍ മറ്റൊരു കാര്യംകൂടി വ്യക്തമായി. ഫോണ്‍ നമ്പറിന്റെ ഉടമ നാട്ടിലെ നമ്പര്‍ ഉപയോഗിച്ച് ഗള്‍ഫില്‍ നിന്നാണ് വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇതേനമ്പര്‍ ഫോണ്‍ നാട്ടില്‍ ഉപയോഗിക്കുന്നതാകട്ടെ ഒരു വിദ്യാര്‍ത്ഥിയും.  കാര്യങ്ങള്‍ തിരക്കിയപ്പോള്‍ സംശയം തോന്നിയ വിദ്യാര്‍ത്ഥി ഒഴിഞ്ഞുമാറുകയായിരുന്നു. അരമണിക്കൂറിന് ശേഷം തിരിച്ചുവിളിച്ച ഇതേവിദ്യാര്‍ത്ഥി തന്നെ കുടുക്കരുതെന്നും അങ്ങിനെയുണ്ടായാല്‍ ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. മറ്റൊരു നമ്പറില്‍ വിളിച്ചപ്പോഴും അങ്ങേത്തലക്ക് മംഗളൂരുവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി തന്നെയായിരുന്നു.

അതേസമയം ഈ നമ്പറിന്റെ വാട്ട്‌സ് ആപ്പ് സ്റ്റാറ്റസ് 'വാട്ട്‌സ് ആപ്പ് ഓണ്‍ലി' എന്നായിരുന്നു. സെക്‌സ് റാക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കി ബ്രോക്കര്‍മാരാക്കുകയാണോ എന്നും സംശയമുണ്ട്. കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ ഇക്കാര്യം വ്യക്തമാവുകയുള്ളൂ.

നിലവില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മരുന്ന് മാഫിയയെ കുറിച്ചുള്ള വിവരം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ ലഹരിമരുന്ന് പോലെ അത്യന്തം അപകടകാരിയായ സെക്‌സ് റാക്കറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവരുന്നില്ലയെന്നതാണ് വാസ്തവം.

പോലീസും അധികൃതരും ഇക്കാര്യം ഗൗരവത്തിലെടുത്തിട്ടുണ്ട്. പോലീസിന് പിടികൊടുക്കാത്ത തന്ത്രങ്ങളുമായാണ് ഹൈടെക് സെക്‌സ് മാഫിയ പ്രവര്‍ത്തിക്കുന്നത്. സംഘത്തിലെ ചിലര്‍ ഗള്‍ഫിലിരുന്നാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. മൊബൈല്‍ ഫോണ്‍ മോഷണവുമായി ബന്ധപ്പെട്ട് നേരത്തെ പോലീസ് നടത്തിയ ചില അന്വേഷണത്തിലും ഓണ്‍ലൈന്‍ മാംസ വ്യാപാരത്തെ കുറിച്ചുള്ള സൂചന ലഭിച്ചിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്ത യിലൂടെ അറിയാം.

ഫേസ്ബുക്കിലൂടെയും വാട്ട്‌സ് ആപ്പിലൂടെയും സെക്‌സ് റാക്കറ്റുകളുടെ ഓണ്‍ലൈന്‍ വ്യാപാരം

ഫേസ്ബുക്കിലൂടെയും വാട്ട്‌സ് ആപ്പിലൂടെയും സെക്‌സ് റാക്കറ്റുകളുടെ ഓണ്‍ലൈന്‍ വ്യാപാരം

Keywords : Kasaragod, Kerala, Students, College, Social networks, Police, Investigation, Online Sex Racket, Facebook, Whatsapp. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL