city-gold-ad-for-blogger
Aster MIMS 10/10/2023

മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറിയെ ലീഗ് നേതൃത്വം അവഗണിച്ചതായി ആക്ഷേപം

കാസര്‍കോട്: (www.kasargodvartha.com 21/05/2015) മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറിയെ ലീഗ് നേതൃത്വം അവഗണിച്ചതായി ആക്ഷേപം. മുസ്ലിം ലീഗ് സംസ്ഥാന നേതാക്കളും മന്ത്രിയും ജില്ലയിലെത്തുമ്പോള്‍ അവരെ സ്വീകരിക്കാനും അവര്‍ക്ക് വേണ്ടി ഭക്ഷണം വിളമ്പാനും ഒപ്പം കഴിക്കാനും ഫോട്ടോയെടുക്കാനും തിക്കിത്തിരക്കാറുള്ള ലീഗ് നേതാക്കള്‍ മുസ്ലീം ലീഗ് അഖിലേന്ത്യ സെക്രട്ടറി സിറാജ് സേഠ് എത്തിയപ്പോള്‍ അദ്ദേഹത്തെ അവഗണിച്ചതാണ് പരാതിക്കിടയാക്കിയത്.

ജില്ലയിലെത്തുന്ന ലീഗ് നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും പ്രമുഖരായ ലീഗ് നേതാക്കളുടെ വീട്ടിലാണ് സാധാരണ ഭക്ഷണവും വിശ്രമവും ഒരുക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം എംഎസ്എഫ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അഖിലേന്ത്യ സെക്രട്ടറിയ്ക്ക് ഹോട്ടലിലാണ് രാത്രി ഭക്ഷണം ഏര്‍പാടാക്കിയത്. താമസം ഗസ്റ്റ് ഹൗസിലും.

അഖിലേന്ത്യ സെക്രട്ടറി ജില്ലയില്‍ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തെ ബന്ധപ്പെടാനോ സുഖവിവരം അന്വേഷിക്കാനോ പ്രമുഖരായ നേതാക്കളാരും തന്നെ ശ്രമിച്ചില്ലെന്നാണ് എം.എസ്.എഫ്. പ്രവര്‍ത്തകരും ചില ലീഗ് നേതാക്കളും ആരോപിക്കുന്നത്. എം.എസ്.എഫ്. ജില്ലാ സമ്മേളനത്തില്‍ ജില്ലയിലെ മിക്കവാറും എല്ലാ ലീഗ് നേതാക്കളും പങ്കെടുത്തിട്ടും അദ്ദേഹത്തോടൊപ്പം രാത്രി ഭക്ഷണം കഴിക്കാന്‍ ആരും കൂടെ ഉണ്ടായിരുന്നില്ല. അഖിലേന്ത്യ സെക്രട്ടറി ജില്ലയിലെത്തിയിട്ടും വേണ്ട ആദരവ് നല്‍കാന്‍ ലീഗ് നേതൃത്വം തയ്യാറാകാതിരുന്നത് ഇതിനകംതന്നെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയില്‍ വിവാദമായിട്ടുണ്ട്.

സംസ്ഥാന ലീഗ് നേതാക്കളെയും മന്ത്രിമാരെയും സാധാരണ പ്രവര്‍ത്തകര്‍ ബന്ധപ്പെടണമെങ്കില്‍ പോലും  ലീഗ് നേതൃത്വത്തിലുള്ള പ്രമുഖരുടെ അനുവാദത്തിനായി കാത്തിരിക്കേണ്ടുന്ന സ്ഥിതിയുണ്ട്. ലീഗിലെ പ്രമുഖരായ നേതാക്കള്‍ സംസ്ഥാന നേതാക്കളുടെയും മന്ത്രിമാരുടെയും ഹസ്തദാനം നടത്താനും ഫോട്ടോയെടുക്കാനും തിരക്ക് കൂട്ടുമ്പോള്‍ അഖിലേന്ത്യ സെക്രട്ടറി ജില്ലയിലെത്തിയപ്പോള്‍ ഒരു നോക്ക് കാണാന്‍ പോലും ചിലര്‍ ശ്രമിച്ചില്ലെത്രെ. ജില്ലയിലെ ചില നേതാക്കള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടിമാത്രം പാര്‍ട്ടിയെ ഉപയോഗപ്പെടുത്തുകയാണെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ പരാതിയുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് മേല്‍പറമ്പില്‍ മന്ത്രി കുഞ്ഞാലികുട്ടി പങ്കെടുത്ത പൊതുപരിപാടിക്ക് സിറാജ് സേഠ് എത്തിയപ്പോഴും ഇത്തരമൊരു ദുരനുഭവം അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നാണ് പാര്‍ട്ടിയിലെ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. അധികാരമോ സാമ്പത്തിക പിന്‍ബലമോ ഇല്ലാത്ത നേതാക്കളേയും പ്രവര്‍ത്തകരേയും അവഗണിക്കുന്ന നിലപാടിനെതിരെ ലീഗിനുള്ളില്‍ പ്രതിഷേധവും ശക്തമാണ്.

എം.എസ്.എഫ്. ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ അഖിലേന്ത്യ സെക്രട്ടറിയെ ക്ഷണിച്ചതിനെതിരെ ഒരു വിഭാഗം ലീഗ് നേതൃത്വം തങ്ങളുടെ അതൃപ്തിയും നീരസവും എം.എസ്.എഫ്. നേതൃത്വത്തോട് നേരത്തെ തന്നെ വ്യക്തമാക്കിയതായും അറിയുന്നു. യുവാക്കള്‍ യു.എ.പി.എ. കരിനിയമത്തിനെതിരെ പോരാടണമെന്ന് മുസ്ലി ലീഗ് അഖിലേന്ത്യാ സെക്രട്ടറി കാസര്‍കോട്ട് പ്രഖ്യാപിച്ചത് എസ്.ഡി.പി.ഐയുടെ മുദ്രാവാക്യം പോലെയാണെന്നാണ് ലീഗിലെ ചില നേതാക്കള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ മുസ്ലിം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉള്‍പെടെയുള്ളവര്‍ ഈ നിയമത്തിനെതിരെ പ്രതികരിക്കുകയും ശക്തമായ നിലപാടെടുക്കുകയും ചെയ്തകാര്യം മറ്റു ചിലരും ചൂണ്ടിക്കാട്ടുന്നു.

ഏതായാലും നേതാക്കളെ സ്വീകരിക്കുന്ന കാര്യത്തിലും ലീഗിനുള്ളില്‍ പെരുമാറ്റചട്ടം ഉണ്ടാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറിയെ ലീഗ് നേതൃത്വം അവഗണിച്ചതായി ആക്ഷേപം

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:   Muslim League Leader, MSF, Kasaragod, Conference, Kerala,  District  Conference, Controversy over treating national leader.



Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL