city-gold-ad-for-blogger
Aster MIMS 10/10/2023

സി.ബി.എസ്.ഇ. സ്‌കൂള്‍ 10-ാം തരം ഫലം വൈകുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 21/05/2015) എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ച് പ്ലസ് വണ്ണിന് അപേക്ഷ ക്ഷണിച്ചിരിക്കെ  സി.ബി.എസ്.ഇ. സ്‌കൂളിന്റെ പത്താംതരം പരീക്ഷാഫലം ഇതുവരെ പ്രഖ്യാപിച്ചില്ല. ഇത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന് രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നു. ഓരോ ദിവസവും ഇന്ന് പ്രഖ്യാപിക്കും, നാളെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും കബിളിപ്പിക്കുകയാണ് സി.ബി.എസ്.ഇ. അധികൃതര്‍. ഇതിന് പിന്നില്‍ സി.ബി.എസ്.ഇ. സ്‌കൂള്‍ മാഫിയകളും ഗവണമെന്റും ഒത്തുകളിക്കുകയാണെന്ന് മേല്‍പറമ്പ് ജിംഖാന ക്ലബ്ബ് യോഗം ആരോപിച്ചു.

പ്ലസ് വണ്‍ കേരള സിലബസ് കോഴ്‌സില്‍ അപേക്ഷ നല്‍കാനുള്ള അവസാന തീയ്യതി ഈ മാസം 25നാണ്. ഇനിയും സി.ബി.എസ്.ഇ.യുടെ പത്താംതരം  ഫലം പ്രഖ്യാപിച്ചില്ലെങ്കില്‍ കുട്ടികള്‍ക്ക് കേരള സിലബസില്‍ പഠിക്കുവാന്‍ സാധിക്കില്ല. ഇവര്‍ നിര്‍ബന്ധമായും സി.ബി.എസ്.ഇ.യില്‍തന്നെ പ്ലസ് വണ്‍ കോഴ്‌സില്‍ തുടരേണ്ടിവരും. ഇത്തരം ചൂഷണത്തിന് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഇരയാക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു.

ഇന്റര്‍നെറ്റില്‍ ഓരോ ദിവസവും പ്രഖ്യാപനഫലം നാളെയെന്ന് വ്യാജ ന്യൂസ് നല്‍കി നെറ്റ്‌റേറ്റ് കൂട്ടുവാന്‍ ശ്രമിക്കുകയാണ് അധികൃതര്‍. ഇത്തരം വ്യാജ പ്രചരണം നടത്തുന്ന സോഷ്യല്‍ മീഡിയക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജിംഖാന മുഖ്യരക്ഷാധികാരി ജാബിര്‍ സുല്‍ത്താന്‍ അധ്യക്ഷത വഹിച്ച യോഗം റഹ്മാന്‍ തുരുത്തി ഉദ്ഘാടനം ചെയ്തു. ബഷീര്‍ മരവയല്‍ സ്വാഗതവും, പി.കെ. ചന്ദ്രന്‍ നന്ദിയും പറഞ്ഞു. ജിത്തു ഉലൂജി, ഹസീബ് കൈനോത്ത് എന്നിവര്‍ സംസാരിച്ചു.

സി.ബി.എസ്.ഇ. സ്‌കൂള്‍ 10-ാം തരം ഫലം വൈകുന്നത് വിദ്യാര്‍ത്ഥികളുടെ  ഭാവിയെ ബാധിക്കുന്നു
ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL