ബൈന്ദൂര് പാസഞ്ചറിന് ബേക്കലില്‍ സ്റ്റോപ്പ് അനുവദിച്ചു
May 25, 2015, 14:37 IST
ബേക്കല്‍: (www.kasargodvartha.com 25/05/2015) കണ്ണൂര്‍-ബൈന്ദൂര് പാസഞ്ചറിന് ബേക്കലില്‍ സ്റ്റോപ്പ് അനുവദിച്ചതായി റെയില്‍വേ അധികൃതര്‍ പി. കരുണാകരന് എം.പി യെ അറിയിച്ചു. എം.പി. ഇക്കാര്യം കെ. കുഞ്ഞിരാമന് എം.എല്‍.എ. മുഖാന്തരം റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികളെ അറിയിച്ചു.
അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ ബേക്കലില്‍ ബൈന്ദൂര് പാസഞ്ചറിന് സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷനും നാട്ടുകാരും ശക്തമായ പ്രതിഷേധം ഉന്നയിച്ച സാഹചര്യത്തിലാണ് അധികൃതര്‍ സ്റ്റോപ്പ് അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ഉത്തരവ് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ഉണ്ടാകുമെന്നാണ് സൂചന.
ഇതു സംബന്ധിച്ച് പി. കരുണാകരന് എം.പിക്കും റെയില്‍വേ അധികൃതര്‍ക്കും റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് നിവേദനവും നല്‍കിയിരുന്നു. സ്റ്റോപ്പ് അനുവദിക്കാന്‍ ഇടപെടല്‍ നടത്തിയ എം.പിയെയും കെ.കുഞ്ഞിരാമന് എം.എല്‍.എ യെയും റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡണ്ട് മൗവ്വല്‍ മുഹമ്മദ് മാമു, സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ ഹദ്ദാദ്, ഭാരവാഹികളായ സുബൈര്‍ കുന്നില്‍, വി.എം അന്‍സാരി, എം.എ. കുഞ്ഞബ്ദുല്ല, കെ.എ. അബ്ബാസ്, കെ.കെ. അബ്ബാസ്, മുഹമ്മദ് കുഞ്ഞി ഇല്യാസ്, അബ്ദുല്ല കടപ്പുറം, ഹക്കീം ബേക്കല്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.
\സ്റ്റോപ്പ് അനുവദിക്കുന്ന ദിവസം തന്നെ ബൈന്ദൂര് പാസഞ്ചറിന് ബേക്കലില്‍ സ്വീകരണം ഏര്‍പെടുത്താനും പാസഞ്ചേഴ്സ് അസോസിയേഷന് തീരുമാനിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement: