city-gold-ad-for-blogger
Aster MIMS 10/10/2023

ജഗനീഷിനും രഞ്ജിത്തിനും സാന്ത്വനമായി ആര്‍ എം വൈ സി ബൈത്തുര്‍ റഹ് മ

രാമന്തളി: (www.kasargodvartha.com 25/05/2015) പ്രതിവിധിയും പരിഹാരവുമില്ലാത്ത അപൂര്‍വ്വ രോഗത്തിന്റെ പിടിയിലകപ്പെട്ടു നിത്യദുരിതം പേറുന്ന രഞ്ജിത്തിനും ജഗനീഷിനും സാന്ത്വനവുമായി ബൈത്തുര്‍ റഹ് മ. കാരുണ്യ കേദാരമായിരുന്ന സ്‌നേഹക്കടല്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ അബുദാബി രാമന്തളി മുസ്‌ലിം യൂത്ത് സെന്ററും മുസ്‌ലിം ലീഗ് ശാഖാ കമ്മിറ്റിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ബൈത്തുര്‍ റഹ് മയില്‍  ആദ്യത്തേത് നാടിന്റെ തീരാനൊമ്പരമായി മാറിയ ഈ സഹോദരങ്ങള്‍ക്ക് തണലാകുന്നു.

പതിനൊന്നു വയസു വരെ സാധാരണ ജീവിതം നയിച്ച രഞ്ജിത്തും ജഗനീഷും ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന ഇതുവരെ ചികിത്സയില്ലാത്ത രോഗം പിടിപെടുന്നത്. ഏറെനേരം കിടക്കാനോ, നില്‍ക്കാനോ, ഇരിക്കാനോ കഴിയാത്ത ദൈന്യാവസ്ഥ. ചുമരും ചാരി അധികസമയവും നില്‍പ്പാണ്. ഭക്ഷണം കഴിക്കാനും പ്രാഥമികകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനും പരസഹായം വേണം.

തകര്‍ന്നു വീഴാറായ വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ നിന്ന് മാത്രം പുറംലോകം കാണാന്‍ വിധിക്കപ്പെട്ട യൗവനങ്ങള്‍. കാണുന്നവരില്‍ മുഴുവന്‍ സങ്കടക്കടല്‍ തീര്‍ക്കുന്ന ഇവര്‍ രോഗിയായ പള്ളിപ്രത്ത് ഗംഗാധരന്റെയും കൂലിവേല ചെയ്തു കുടുംബം പുലര്‍ത്താന്‍ നെട്ടോട്ടമോടുന്ന ജാനകിയുടെയും മക്കളാണ്. ഉള്ള സമ്പാദ്യം മുഴുവന്‍ ഇവരുടെ ചികിത്സക്കായി ചെലവായി. കിട്ടാവുന്നിടത്തോളം വാങ്ങിക്കൂട്ടിയ കടബാധ്യത ഈ കുടുംബത്തിന്റെ സാസ്ഥ്യംകെടുത്തുന്നു. ദൈന്യവും ആലംബഹീനവും നിസ്സഹായവും ആയ ഈ നിസ്വതയിലേക്കാണ് മഹാനായ ശിഹാബ് തങ്ങളുടെ പേരിലുള്ള ബൈത്തുര്‍ റഹ് മ നിറസ്‌നേഹമായും സമാശ്വാസവുമായി പെയ്തിറങ്ങുന്നത്. കാറ്റും വെളിച്ചവും കടക്കുന്ന സുരക്ഷിതമായ കിടപ്പാടമെന്ന അവരുടെ വലിയ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമ്പോള്‍ ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ഥനയും സ്‌നേഹവും അവരോടോപ്പമുണ്ട്.

ആറാം ക്ലാസില്‍ സ്‌കൂള്‍ പഠനം അവസാനിച്ചുവെങ്കിലും ഇരുവരും പത്താം ക്ലാസ് പരീക്ഷ എഴുതിയിട്ടുണ്ട്. എന്നെങ്കിലും മറ്റുള്ളവരുടെത് പോലുള്ള ഒരു ജീവിതം ലഭിക്കുമെന്ന നിറപ്രതീക്ഷയില്‍ കഴിയുന്ന ഇവര്‍ക്ക് തിളക്കമുള്ള സ്വപ്നങ്ങളുടെ കെടാവിളക്ക് സമ്മാനിക്കുന്ന ബൈത്തുര്‍ റഹ് മയുടെ തറക്കല്ലിടല്‍ ജൂണ്‍ നാലിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബു തങ്ങള്‍ നിര്‍വ്വഹിക്കും.

ദുരിതജീവിതത്തിന്റെ കൊടുംചൂടില്‍ വെന്തുരുകുന്ന ഇവര്‍ക്ക് ആദ്യത്തെ സാന്ത്വനത്തണല്‍ ഏകാന്‍ ആകുന്നതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍. നാലു ബൈത്തു റഹ് മയ്ക്കാണ് കുറ്റി അടിക്കല്‍ കര്‍മം നടക്കുന്നത്. കൂടാതെ മൂന്ന് ബൈത്തു റഹ് മയുടെ അടുത്തായി പൊതു കിണര്‍ സമര്‍പണവും ജൂണ്‍ നാലിന് നടക്കും.
ജഗനീഷിനും രഞ്ജിത്തിനും സാന്ത്വനമായി ആര്‍ എം വൈ സി ബൈത്തുര്‍ റഹ് മ


ജഗനീഷിനും രഞ്ജിത്തിനും സാന്ത്വനമായി ആര്‍ എം വൈ സി ബൈത്തുര്‍ റഹ് മ
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL