city-gold-ad-for-blogger
Aster MIMS 10/10/2023

ജയിലില്‍ നിന്നും പണം ആവശ്യപ്പെട്ട് വ്യാപാരിക്ക് പ്രതിയുടെ ഭീഷണി; പോലീസ് കേസെടുത്തു

ഉപ്പള: (www.kasargodvartha.com 22/05/2015) നിരവധി അക്രമ കേസുകളില്‍ പ്രതിയായ യുവാവ് ജയിലില്‍ നിന്നും പണം ആവശ്യപ്പെട്ട് വ്യാപാരിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ വ്യാപാരിയുടെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വ്യാപാരിയായ കിരണിന്റെ പരാതിയിലാണ് ഉപ്പള മണിമുണ്ടെയിലെ ഇര്‍ഫാലിനെതിരെ (35) പോലീസ് കേസെടുത്തത്.

നേരത്തെ കിരണിന്റെ കട ഇര്‍ഫാന്‍ അടിച്ചുതകര്‍ത്തിരുന്നു. 19നും 20നും രണ്ട് തവണയാണ് ഫോണ്‍കോള്‍ വന്നത്. താന്‍ അയക്കുന്ന ആളുടെ കൈയില്‍ പണം കൊടുത്തയക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 19ന് ഒരു കുട്ടി വന്ന് 10,000 രൂപ വാങ്ങിപ്പോയിരുന്നു. പിന്നീട് 20ന് 12,000 രൂപയും നല്‍കി. ഇതിന് ശേഷം വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി ഉണ്ടായതോടെയാണ് കിരണ്‍ പോലീസില്‍ പരാതി നല്‍കിയത്.

തന്റെ കട തകര്‍ത്തതിന്റെ പേരിലാണ് ജയിലില്‍ കിടക്കുന്നതെന്നും ഇതിന്റെ നഷ്ടപരിഹാരമായാണ് തനിക്ക് പണം നല്‍കേണ്ടതെന്നുമാണ് ജയിലില്‍ നിന്നും പ്രതി ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തിയ ഫോണ്‍ നമ്പറും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്. ഫോണ്‍ നമ്പര്‍ പോലീസ് പരിശോധിച്ചുവരികയാണ്. ജയിലില്‍ കഴിയുന്നപ്രതിക്ക് എങ്ങനെയാണ് ഫോണ്‍ ലഭിച്ചതെന്ന് അറിയാനായി പ്രതിയെ ജയിലിലെത്തി ചോദ്യംചെയ്യാനാണ് പോലീസിന്റെ തീരുമാനം.
ജയിലില്‍ നിന്നും പണം ആവശ്യപ്പെട്ട് വ്യാപാരിക്ക് പ്രതിയുടെ ഭീഷണി; പോലീസ് കേസെടുത്തു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL