city-gold-ad-for-blogger
Aster MIMS 10/10/2023

ഉദുമയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു; കൂടെയുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

ഉദുമ: (www.kasargodvartha.com 19/04/2015) ഉദുമ റെയില്‍വേ ഗേറ്റിന് സമീപം പാളം മുറിച്ചു കടക്കുന്നതിനിടെ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു. കൂടെയുണ്ടായിരുന്ന പേരക്കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഉദുമ പാക്യാര ഹൗസിലെ പരേതാനായ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ കുല്‍സു (60) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

ഉദുമ ബസ് സ്റ്റോപ്പില്‍ ബസിറങ്ങി ബസ് സ്‌റ്റോപ്പിന് അരികിലുള്ള ഇടവഴിയിലൂടെ പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായത്. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. കുട്ടിയെ പിന്നീട് ഓടിയെത്തിയ നാട്ടുകാര്‍ രക്ഷിക്കുകയായിരുന്നു. കുല്‍സു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബേക്കല്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. നാരയണന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മക്കള്‍: ഹനീഫ, മൈമൂന.
ഉദുമയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു; കൂടെയുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Kerala, Uduma, died, Train, Woman dies after train hits while crossing railway track, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL