Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗര്‍ഭസ്ഥ ശിശുവിന്റെയും യുവതിയുടെയും മരണം: ജനറല്‍ ആശുപത്രിയിലേക്ക് സോളിഡാരിറ്റിയുടെ മാര്‍ച്ച്

ഗര്‍ഭസ്ഥ ശിശുവിന്റെയും യുവതിയുടെയും മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജനറല്‍ ആശുപത്രിയിലേക്ക് സോളിഡാരിറ്റി മാര്‍ച്ച് നടത്തി. രോഗികളില്‍ നിന്നും പണം വാങ്ങി Kasaragod, Kerala, March, died, Solidarity, Doctors, Cash, Inauguration, Solidarity march to General Hospital.
കാസര്‍കോട്: (www.kasargodvartha.com 25/04/2015) ഗര്‍ഭസ്ഥ ശിശുവിന്റെയും യുവതിയുടെയും മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജനറല്‍ ആശുപത്രിയിലേക്ക് സോളിഡാരിറ്റി മാര്‍ച്ച് നടത്തി. രോഗികളില്‍ നിന്നും പണം വാങ്ങി ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കുക, ജീവനക്കാരുടെ ഒഴിവ് നികത്തുക, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.

പ്രമുഖ പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് എന്‍.എം. റിയാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രതിനിധി സഭാ അംഗം അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, വെല്‍ഫെയര്‍ പാര്‍ട്ടി കാസര്‍കോട് മണ്ഡലം സെക്രട്ടറി മുഹമ്മദ് കുഞ്ഞി, സാന്ത്വനം കോളിയടുക്കം ചെയര്‍മാന്‍ മൂജീബ് മൂടംബയല്‍, എസ് ഐ ഒ ജില്ലാ പ്രസിഡന്റ് ജബ്ബാര്‍ ആലംങ്കോള്‍ എന്നിവര്‍ പ്രസംഗിച്ചു.

രക്ഷാ മാര്‍ച്ചിന് അബ്ദുല്‍ ഹമീദ് കക്കണ്ടം, സി.എ. മൊയ്തീന്‍ കുഞ്ഞി, സി.എല്‍. അബ്ദുല്ല, കെ. മുഹമ്മദ് ഷാഫി, വടക്കേക്കര മുഹമ്മദ് കുഞ്ഞി, റഷീദ് പടിഞ്ഞാര്‍, മഹ്ഷൂക്ക്, ജമാല്‍, അബ്ദുര്‍ റഹ് മാന്‍, ഷരീഫ് ചെമ്പിരിക്ക, അസ്‌റാര്‍, റാസിഖ്, ഷാഫി ചെമ്പിരിക്ക, ഷരീഫ് ഉദുമ, മുനവ്വിര്‍ അസ്ലം കുമ്പള തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Kasaragod, Kerala, March, died, Solidarity, Doctors, Cash, Inauguration,


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഗര്‍ഭസ്ഥ ശിശുവിന്റെ മരണം: ഡോക്ടര്‍ക്കെതിരെ എസ്.പിക്ക് പരാതി നല്‍കി
ഗര്‍ഭസ്ഥ ശിശുവിന്റെ മരണം: ഡി.എം.ഒ യുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം വെള്ളിയാഴ്ച തെളിവെടുപ്പ് നടത്തും
ഗര്‍ഭസ്ഥ ശിശുവിന്റെയും യുവതിയുടെയും മരണം: ഡി എം ഒ യുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ തെളിവെടുപ്പ്
Keywords: Kasaragod, Kerala, March, died, Solidarity, Doctors, Cash, Inauguration, Solidarity march to General Hospital.

Advertisement:

Post a Comment