city-gold-ad-for-blogger
Aster MIMS 10/10/2023

ഉപ്പളയിലെ ഗള്‍ഫുകാരന്റെ വീട്ടിലെ കവര്‍ച്ച; കുപ്രസിദ്ധ മോഷ്ടാവ് അബ്ബാസ് അറസ്റ്റില്‍

ഉപ്പള: (www.kasargodvartha.com 26/04/2015) ഉപ്പള ഹിദായത്ത് നഗറിലെ മുഹമ്മദ് ഹനീഫയുടെ വീട് കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ച 15 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ മിയാപ്പദവിലെ അബ്ബാസിനെ പോലീസ് അറസ്റ്റു ചെയ്തു. കുമ്പള സി.ഐ. സുരേഷ് ബാബു, മഞ്ചേശ്വരം എസ്.ഐ. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. നിരവധി കവര്‍ച്ചാകേസുകളില്‍ പ്രതിയാണ് അബ്ബാസെന്ന് പോലീസ് പറഞ്ഞു. ഏപ്രില്‍ 15 ന് പുലര്‍ച്ചെ രണ്ടുമണിക്കാണ് മുഹമ്മദ് ഹനീഫയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. മുഹമ്മദ് ഹനീഫ ഗള്‍ഫിലാണ്. ഭാര്യയും രണ്ടുമക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. മൂവരും ഒരേ മുറിയാലാണ് കിടന്നുറങ്ങിയത്. അടുത്തമുറിയില്‍ ശബ്ദ്ദംകേട്ട് ഉണര്‍ന്ന ഇവര്‍ ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കളെത്തുമ്പോഴേക്കും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് അബ്ബാസ് അടുക്കളവാതില്‍ വഴി ഓടിപ്പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വീട്ടില്‍ നിന്നും കിട്ടിയ ഫിംഗര്‍ പ്രിന്റ് പരിശോധിച്ചപ്പോഴാണ് അബ്ബാസാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസിന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
ഉപ്പളയിലെ ഗള്‍ഫുകാരന്റെ വീട്ടിലെ കവര്‍ച്ച; കുപ്രസിദ്ധ മോഷ്ടാവ് അബ്ബാസ് അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
നേപ്പാള്‍: മരണസംഖ്യ 1800 കവിഞ്ഞു; അടുത്ത 72 മണിക്കൂറിനുള്ളില്‍ ശക്തമായ ഭൂചനലത്തിന് സാധ്യത; നേപ്പാളിലേയ്ക്ക് ദൗത്യസേനകളുടെ ഒഴുക്ക്

Keywords: Kasaragod, Kerala, arrest, Police, Robbery, Kumbala, Manjeshwaram, Uppala, Miyappadavu Abbas, Robbery: Miyappadavu Abbas arrested.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL