city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് തായലങ്ങാടിയില്‍ സഹകരണ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം; ഗ്യാസ് കട്ടറും മറ്റും കണ്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 27/04/2015) കാസര്‍കോട് തായലങ്ങാടിയില്‍ ക്ലോക്ക് ടവറിന് സമീപം പ്രവര്‍ത്തിക്കുന്ന കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ ബ്രാഞ്ച് കൊള്ളയടിക്കാന്‍ ശ്രമം. സെക്യൂരിറ്റി ജീവനക്കാരന്‍ ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് കവര്‍ച്ചാ ശ്രമം ഉപേക്ഷിച്ച് കൊള്ളസംഘം രക്ഷപ്പെട്ടത്. ബാങ്കില്‍ നിന്നും ഗ്യാസ് സിലിണ്ടര്‍, ഗ്യാസ് കട്ടര്‍ മറ്റും കണ്ടെടുത്തിട്ടുണ്ട്. ബാങ്കിന്റെ പിറകുവശത്തെ ജനാലഗ്ലാസ് അഴിച്ചുവെച്ച് ഗ്രില്‍സ് മുറിച്ചാണ് കവര്‍ച്ചക്കാര്‍ അകത്തുകടന്നത്.

ബാങ്കിനകത്തെ ലോക്കറിലെ പൂട്ടുതകര്‍ക്കാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും വിജയിച്ചില്ല. തിങ്കളാഴ്ച പുലര്‍ച്ചെ 4.45 മണിയോടെ ശബ്ദം കേട്ടാണ് സെക്യൂരിറ്റി ജീവനക്കാരനായ അശോകന്‍ ബാങ്കിന് പിറകുവശം പരിശോധിച്ചത്. അപ്പോഴാണ് ജനാലയുടെ ഗ്ലാസ് അഴിച്ചുമാറ്റിയ നിലയിലും ഗ്രില്‍സ് മുറിച്ചുമാറ്റിയ നിലയിലും കണ്ടെത്തിയത്. ഉടന്‍ തന്നെ വിവരം പോലീസിലും ബാങ്ക് അധികൃതരേയും അറിയിക്കുകയായിരുന്നു. ബാങ്കിന്റെ മുന്‍വശത്തെ ഷട്ടര്‍ അടച്ച ശേഷം തൊട്ടടുത്തുള്ള വരാന്തയിലാണ് സെക്യൂരിറ്റി ജീവനക്കാരന്‍ ഉണ്ടായിരുന്നത്.

കവര്‍ച്ചാ ശ്രമം നടന്നത് എപ്പോഴാണെന്ന കൃത്യമായ വിവരം ഇനിയും അറിവായിട്ടില്ല. ശനിയാഴ്ച ബാങ്ക് പൂട്ടിയ ശേഷം തന്നെ കവര്‍ച്ചക്കാര്‍ കവര്‍ച്ചാ ശ്രമം തുടങ്ങിയതായാണ് വിവരം. വിവരമറിഞ്ഞ് പോലീസും വിരലടയാള വിദഗ്ദ്ധരും മറ്റും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കാസര്‍കോട് തായലങ്ങാടിയില്‍ സഹകരണ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം; ഗ്യാസ് കട്ടറും മറ്റും കണ്ടെത്തി


കാസര്‍കോട് തായലങ്ങാടിയില്‍ സഹകരണ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം; ഗ്യാസ് കട്ടറും മറ്റും കണ്ടെത്തി

കാസര്‍കോട് തായലങ്ങാടിയില്‍ സഹകരണ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം; ഗ്യാസ് കട്ടറും മറ്റും കണ്ടെത്തി

കാസര്‍കോട് തായലങ്ങാടിയില്‍ സഹകരണ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം; ഗ്യാസ് കട്ടറും മറ്റും കണ്ടെത്തി

കാസര്‍കോട് തായലങ്ങാടിയില്‍ സഹകരണ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം; ഗ്യാസ് കട്ടറും മറ്റും കണ്ടെത്തി

കാസര്‍കോട് തായലങ്ങാടിയില്‍ സഹകരണ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം; ഗ്യാസ് കട്ടറും മറ്റും കണ്ടെത്തി

കാസര്‍കോട് തായലങ്ങാടിയില്‍ സഹകരണ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം; ഗ്യാസ് കട്ടറും മറ്റും കണ്ടെത്തി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഹാക്കിംഗ് വിദഗ്ദ്ധനെ കടത്തിവെട്ടിയ വീട്ടുജോലിക്കാരി; സൗദി വീട്ടുടമയുടെ ഇമെയില്‍ അക്കൗണ്ട് ഫിലിപ്പീന യുവതി തിരിച്ചുപിടിച്ചത് 2 മണിക്കൂറിനുള്ളില്‍

Keywords:  Kasaragod, Kerala, Thayalangadi, Bank, Robbery-Attempt, Police, Service Co-operative Bank, Robbery attempt in Bank.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL