city-gold-ad-for-blogger
Aster MIMS 10/10/2023

നഗരത്തില്‍ അനധികൃത കമാനങ്ങള്‍ക്കെതിരെ പോലീസ് നടപടി; 30 പേര്‍ക്കെതിരെ കോടതിക്ക് റിപോര്‍ട്ട് നല്‍കി

കാസര്‍കോട്: (www.kasargodvartha.com 19/04/2015) നഗരത്തിലും പരിസരപ്രദേശങ്ങളിലും അനധികൃത കമാനങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ പോലീസ് ശക്തമായ നടപടി തുടങ്ങി. നഗരസഭയുടെയും അതാത് തദ്ദേശ സ്വയംവരണ സ്ഥാപനങ്ങളുടെയും പി.ഡബ്ല്യൂ.ഡിയുടേയും അനുമതിയില്ലാതെ കമാനങ്ങള്‍ സ്ഥാപിച്ച 30 ഓളം പേര്‍ക്കെതിരെ പോലീസ് കോടതിക്ക് റിപോര്‍ട്ട് നല്‍കി.

കമാനങ്ങള്‍ സ്ഥാപിക്കാന്‍ കലക്ടറുടെ കൂടി അനുമതി ആവശ്യമാണ്. അനുമതിയില്ലാതെ സ്ഥാപിച്ച കമാനങ്ങള്‍ക്കെതിരെ പോലീസ് നോട്ടീസ് നല്‍കിയെങ്കിലും മാറ്റാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് കോടതിക്ക് റിപോര്‍ട്ട് നല്‍കിയത്. കോടതി മുഖാന്തരം ഇവരില്‍ നിന്നും പിഴ ഈടാക്കണമെന്നാവശ്യപ്പെട്ടാണ് പോലീസ് റിപോര്‍ട്ട് നല്‍കിയത്. നഗരത്തില്‍ പലയിടത്തും വാഹനഗതാഗതങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന രീതിയിലാണ് വ്യാപകമായി കമാനങ്ങള്‍ സ്ഥാപിച്ചിരുന്നത്.

വിവിധ സ്വകാര്യ സ്ഥാപനങ്ങളും വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഉത്സവകമ്മിറ്റികളുമാണ് അവരുടെ പരിപാടികളുടെ പ്രചരണത്തിനായി അനുമതിയില്ലാതെ കമാനങ്ങള്‍ സ്ഥാപിച്ചു വരുന്നത്. കമാനങ്ങള്‍ വാഹനഗതാഗതത്തിന് പോലും തടസമായി മാറിയതോടെയാണ് പോലീസ് കര്‍ശന നടപടിയുമായി രംഗത്ത് വന്നത്. അനുമതിയില്ലാതെ കമാനങ്ങള്‍ സ്ഥാപിച്ചാല്‍ അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കാസര്‍കോട് സി.ഐ. പി.കെ. സുധാകരന്‍ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി.
നഗരത്തില്‍ അനധികൃത കമാനങ്ങള്‍ക്കെതിരെ പോലീസ് നടപടി; 30 പേര്‍ക്കെതിരെ കോടതിക്ക് റിപോര്‍ട്ട് നല്‍കി



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL