Join Whatsapp Group. Join now!
Aster MIMS 10/10/2023

റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി പുഴയില്‍ മരിച്ച നിലയില്‍

റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരാ ജുമാ മസ്ജിദ് പ്രസിഡണ്ടും 313 അപ്പാര്‍ട്‌മെന്റ്‌സ് ഉടമയുമായ റഫീഖിനെ (60)യൊണ് Mangalore, National, Death, Obituary, Dead body, River, Real Estate Business Man
മംഗളൂരു: (www.kasargodvartha.com 19/04/2015) റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരാ ജുമാ മസ്ജിദ് പ്രസിഡണ്ടും 313 അപ്പാര്‍ട്‌മെന്റ്‌സ് ഉടമയുമായ റഫീഖിനെ (60)യൊണ് ബജ്‌പെയ്ക്കടുത്തുള്ള മറവൂര്‍ ഗുരുപൂര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ പേരാ പള്ളിയിലെത്തിയതായിരുന്നു റഫീഖ്. പള്ളിയില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തികള്‍ വീക്ഷിക്കുകയായിരുന്ന റഫീഖ് വൈകുന്നേരം തന്നെ കൂട്ടാനെത്തണമെന്ന് പറഞ്ഞ് കാര്‍ ഡ്രൈവറെ പറഞ്ഞയച്ചിരുന്നു. വൈകുന്നേരം തിരിച്ചെത്തിയ ഡ്രൈവര്‍ റഫീഖിനെ അവിടെ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാരുമായി ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുഴയില്‍ മൃതദേഹം കണ്ടെത്തിയത്.

മരണത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ പറഞ്ഞു. നാട്ടിലെ പൗരപ്രമുഖന്റെ പെട്ടെന്നുള്ള വിയോഗം നാട്ടുകാരില്‍ ഞെട്ടലുളവാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Mangalore, National, Death, Obituary, Dead body, River, Real Estate Business Man. 

Advertisement:

Post a Comment