Join Whatsapp Group. Join now!
Aster MIMS 10/10/2023

മകന്‍ ഓടിച്ച ബൈക്കില്‍ നിന്നും തെറിച്ചുവീണ മാതാവ് ട്രക്ക് കയറിമരിച്ചു

മകന്‍ ഓടിച്ച സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ മാതാവ് ട്രക്ക് കയറി മരിച്ചു. മംഗളൂരു കൃഷ്ണപുരയിലെ മൈമൂന (50) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ തോക്കോട്ട് സഹാറ Mangalore, National, Accident, Death, Obituary, Bike, Son, Mother, Pothole claims life of woman at Thokkottu
മംഗളൂരു: (www.kasargodvartha.com 26/04/2015) മകന്‍ ഓടിച്ച സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ മാതാവ് ട്രക്ക് കയറി മരിച്ചു. മംഗളൂരു കൃഷ്ണപുരയിലെ മൈമൂന (50) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ തോക്കോട്ട് സഹാറ ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം.

ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഉള്ളാള്‍ ഉറൂസിന് പോവുകയായിരുന്നു മൈമൂനയും മകനും. വഴിക്കുവെച്ച് സ്‌കൂട്ടര്‍ റോഡിലെ കുഴിയില്‍ പെടുകയും പിറകിലുണ്ടായിരുന്ന മൈമൂന റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഇതിനിടെ മംഗളൂരുവില്‍ നിന്നും തൊക്കോട്ടേക്ക് പോവുകയായിരുന്ന മാലിന്യം കൊണ്ടുപോകുന്ന ട്രക്ക് മൈമൂനയുടെ ദേഹത്ത് കയറിയിറങ്ങി. സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു. കാസര്‍കോട് വാര്‍ത്ത ഡോട്ട് കോം

അപകടത്തെ തുടര്‍ന്ന് തൊക്കോട്ട് ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. അതിനിടെ റോഡിന്റെ ശോചനീയാവസ്ഥയാണ് അപകടത്തിന് വഴിവെച്ചതെന്ന് ആരോപിച്ച് നാട്ടുകാര്‍ ബഹളം വെച്ചു. പിന്നീട് പോലീസെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Mangalore, National, Accident, Death, Obituary, Bike, Son, Mother, Pothole claims life of woman at Thokkottu. 

Post a Comment