Join Whatsapp Group. Join now!
Aster MIMS 10/10/2023

എംടെക്ക് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

എംടെക് വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മീപ്പുഗിരി എ.ആര്‍ ക്യാമ്പ് റോഡിലെ ചന്ദ്രന്‍ - ചന്ദ്രിക ദമ്പതികളുടെ മകന്‍ അതുല്‍ ചന്ദ്രനെ (24) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് Kasaragod, Kerala, Death, Obituary, Suicide, Hospital, Student, House, Athul Chandran
കാസര്‍കോട്: (www.kasargodvartha.com 22/04/2015) എംടെക്ക് വിദ്യാര്‍ത്ഥിയെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മീപ്പുഗിരി എ.ആര്‍. ക്യാമ്പ് റോഡിലെ ചന്ദ്രന്‍ -ചന്ദ്രിക ദമ്പതികളുടെ മകന്‍ അതുല്‍ ചന്ദ്രനെ (24) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോയമ്പത്തൂര്‍ സ്വകാര്യ കോളജിലെ എംടെക്ക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് അതുല്‍ ചന്ദ്രന്‍. പിതാവ് ചന്ദ്രന്‍ റിട്ട. പഞ്ചായത്ത് ജീവനക്കാരനാണ്. മാതാവ് റവന്യൂ വകുപ്പില്‍ ക്ലര്‍ക്കാണ്.

ഒരാഴ്ച മുമ്പാണ് അതുല്‍ ചന്ദ്രന്‍ അവധിക്ക് നാട്ടിലെത്തിയത്. രാവിലെ മാതാവ് ഓഫീസിലേക്കും പിതാവ് പുറത്തും പോയിരുന്നു. സഹോദരന്‍ അമിത് ചന്ദ്രനും വീട്ടിലുണ്ടായിരുന്നില്ല. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പിതാവ് വീട്ടിലെത്തിയപ്പോള്‍ വീട് അടച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അതുല്‍ ചന്ദ്രനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണകാരണം വ്യക്തമായിട്ടില്ല. ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kasaragod, Kerala, Death, Obituary, Suicide, Hospital, Student, House, Athul Chandran. 

Post a Comment